യുദ്ധത്തിനിടെ ഹോർമുസ് കടലിടുക്കിനെ പണംവാരാവുന്ന മേഖലയാക്കി ഇറാന്റെ പുതുതന്ത്രം. ഹോർമുസ് വഴി കപ്പലുകളുടെ സഞ്ചാരം തടഞ്ഞ ഇറാൻ, ഇപ്പോൾ വലിയതോതിൽ പണം വാങ്ങി കടത്തിവിടാനുള്ള നീക്കമാണ് നടത്തുന്നത്.
ഇതു യുദ്ധമുഖത്ത് പുതിയ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുമെന്നും പ്രതിസന്ധി കൂടുതൽ മോശമാക്കുമെന്നുമാണ് വിലയിരുത്തൽ. ഇറാന്റെ നീക്കം യുഎസ് പ്രസിഡന്റ് ട്രംപിനെ കൂടുതൽ പ്രകോപിപ്പിച്ചേക്കും.
ഹോർമുസിൽ ഇറാന്റെ മേൽക്കൈ അവസാനിപ്പിക്കാനായി സഖ്യകക്ഷികളുടെ സഹായം യുഎസ് തേടിയിരുന്നു.
ചില യൂറോപ്യൻ രാജ്യങ്ങൾ പിന്തുണ അറിയിച്ചിട്ടുണ്ട്. കൂടുതൽ രാജ്യങ്ങൾ എത്തുമെന്നും കരുതുന്നു.
ഇതിനിടെയാണ് ഇറാന്റെ പണപ്പിരിവ്. ഹോർമുസ് വഴി കടന്നുപോകേണ്ട
കപ്പലുകൾ ആദ്യം ഇറാൻ സൈന്യമായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോറിന്റെ (ഐആർജിസി) അനുമതി തേടണം. തുടർന്നാണ് ഫീസ് ഈടാക്കുക.
ഒരു കപ്പൽ 2 മില്യൻ ഡോളർ ഇറാനു നൽകിയെന്നാണ് റിപ്പോർട്ടുകൾ. ഏതാണ്ട് 18 കോടി ഇന്ത്യൻ രൂപ.
അതേസമയം, എങ്ങനെയാണ് ഈ തുക കപ്പലുകൾ ഇറാന് നൽകുന്നതെന്ന് വ്യക്തമല്ല. യുഎസിന്റെയും യൂറോപ്പിന്റെയും ഉപരോധമുള്ളതിനാൽ ഡോളറിലും മറ്റും പണമിടപാട് ഇറാന് സാധ്യമല്ല.
അതേസമയം ഹോർമുസ് കടലിടുക്ക് വഴി തടസ്സവും ഭീതിയുമില്ലാത്ത യാത്ര ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി രാജ്യങ്ങൾ ഇറാനുമായി ചർച്ച തുടങ്ങിയിട്ടുണ്ട്.
ചൈന, ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങിയവ ഇതിലുൾപ്പെടുന്നു. ഇന്ത്യയിലേക്ക് എൽപിജിയുമായി ശിവാലിക്, നന്ദാദേവി തുടങ്ങിയ വെസ്സലുകൾ കഴിഞ്ഞ ദിവസം ഹോർമുസ് കടന്നെത്തിയിരുന്നു.
ഇതിനകം വിവിധ രാജ്യങ്ങളുടെ വെസ്സലുകളെ ഇറാൻ കടത്തിവിട്ടിട്ടുണ്ട്. ഇന്ത്യൻ വെസ്സലുകൾ നയതന്ത്രതലത്തിലെ ചർച്ചകളുടെ ഭാഗമായാണ് കടന്നുപോയത്.
മറ്റു ചില രാജ്യങ്ങളിൽ നിന്ന് ഇറാൻ പണം ഈടാക്കിയെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

