കുമരനല്ലൂർ ∙ കുമരനല്ലൂർ ജിഎൽപി സ്കൂളിലെ ബെല്ല് അടിച്ചുമാറ്റി മോഷ്ടാക്കൾ. ബെല്ലടിക്കാൻ ഉപയോഗിച്ചിരുന്ന, വരാന്തയിൽ തൂക്കിയിട്ടിരുന്ന റെയിൽ കഷണമാണു കഴിഞ്ഞ ദിവസം മോഷണം പോയത്.
രണ്ടാഴ്ച മുൻപ് സ്കൂളിൽ അതിക്രമിച്ചു കയറി കംപ്യൂട്ടർ റൂമിലെ കെ ഫോൺ യുപിഎസും വൈഫൈ മോഡവും ഉൾപ്പെടെ കടത്തിക്കൊണ്ടു പോയിരുന്നു. ഓഫിസ് മുറിയിലെ അഞ്ചു സ്വിച്ച് ബോർഡുകളും വയറിങ്ങും നശിപ്പിച്ചു.
ഇതു സംബന്ധിച്ചു പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് അര നൂറ്റാണ്ടിലേറെയായി ഉപയോഗിച്ചുവരുന്ന 15 കിലോഗ്രാമിലധികം തൂക്കം വരുന്ന മണി മോഷ്ടിക്കുന്നത്. സ്കൂളിലെ ആവശ്യത്തിനായി ഇലക്ട്രിക് ബെൽ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് പിടിഎ.
സ്കൂളിനു സമീപത്തെ ചില വീടുകളിൽ നിന്നും നേരത്തേ പല വസ്തുക്കളും മോഷണം പോയിരുന്നു. കുമരനല്ലൂർ ഗവ.
എൽപി സ്കൂളിനു സുരക്ഷിതമായ ചുറ്റുമതിലും ഗേറ്റും ഇല്ലാത്തത് മോഷണങ്ങൾക്കും സാമൂഹിക വിരുദ്ധർ സ്കൂൾ കോംപൗണ്ടിൽ കയറുന്നതിനും കാരണമാകുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

