കാപ്പ നിയമപ്രകാരം നടപടി നേരിടുന്ന ബിജെപി കൗൺസിലർ സുഗതന് പൊലീസ് കൈവിലങ്ങണിയിക്കാതെ കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി രംഗത്തെത്തി.
സംസ്ഥാന സർക്കാരിന്റെ ഇരട്ടനീതിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ കേസുകളിൽ ഉൾപ്പെടുന്ന സിപിഎം പ്രവർത്തകരുടെ കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികളുമായി ഇതിനെ താരതമ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.
ഐ പി ബിനു, എസ്എഫ്ഐ നേതാവ് നന്ദൻ എന്നിവരെ കോടതിയിൽ ഹാജരാക്കിയപ്പോൾ പൊലീസ് കൈവിലങ്ങണിയിച്ചിരുന്നു. രാഷ്ട്രീയ കേസുകളിൽ ഉൾപ്പെട്ടവരെ വിലങ്ങുവെച്ച് ഹാജരാക്കാൻ ആഭ്യന്തരമന്ത്രി തന്നെ നിർദ്ദേശം നൽകിയിരിക്കെയാണ് കാപ്പ കേസിലെ പ്രതിക്ക് ഇത്തരത്തിൽ ഒത്താശ ലഭിക്കുന്നത്.
ബിജെപിക്ക് അനുകൂലമായ നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് വി. ജോയി ആരോപിച്ചു.
സുഗതന് എല്ലാവിധ സംരക്ഷണവും നൽകുന്നതിലൂടെ ബിജെപിയെ സഹായിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും, ഇത് കേരളത്തിൽ നിലനിൽക്കുന്ന ഇരട്ടനീതിയുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

