ചെന്നൈ ∙ വണ്ടർല ഹോളിഡേയ്സിന്റെ തമിഴ്നാട്ടിലെ ആദ്യ അമ്യൂസ്മെന്റ് പാർക്ക് ഡിസംബർ 2നു തുറക്കും. ഓൾഡ് മഹാബലിപുരം റോഡിലെ തിരുപ്പോരൂർ ഇല്ലള്ളൂരിൽ 611 കോടി രൂപ മുതൽമുടക്കിൽ, 37 ഏക്കറിൽ നിർമിച്ച പാർക്ക് ഡിസംബർ ഒന്നിനു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും.
ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാർക്കാണിതെന്ന് എക്സിക്യൂട്ടീവ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അരുൺ കെ.ചിറ്റിലപ്പള്ളി പറഞ്ഞു.
ത്രിൽ, ഫാമിലി, കിഡ്സ്, വാട്ടർ വിഭാഗങ്ങളിലായി 43 റൈഡുകളുണ്ട്. ദിവസേന 6,500 പേർക്കു സന്ദർശിക്കാം.
ടിക്കറ്റിന് വെബ്സൈറ്റ്: www.wonderla.com/chennai.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

