ഇന്ത്യയെ അതിവേഗം വികസിത രാഷ്ട്രമാക്കി മാറ്റാനായി ചെറുപ്പക്കാർ ആഴ്ചയിൽ 72 മണിക്കൂർ ജോലി ചെയ്യണമെന്ന തന്റെ വാദത്തിൽ ഉറച്ച് ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തി.
2023ൽ ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം ആദ്യം പറഞ്ഞത്. അപ്പോഴേ അതു വലിയ ചർച്ചയായിരുന്നു.
സോഷ്യൽ മീഡിയയിലും കോലാഹലം. ചിലർ അനുകൂലിച്ചപ്പോൾ മറ്റുചിലർ ‘ജോലിയെടുത്ത് മരിക്കണോ’ എന്നു ചോദിച്ചു.
പിന്നീടും പലകുറി അദ്ദേഹം 72-മണിക്കൂർ ജോലി വാദം ആവർത്തിച്ചു.
ഇപ്പോഴിതാ, അദ്ദേഹം മുന്നോട്ടുവച്ച പുത്തൻ ആശയവും പുതിയ ചർച്ചകൾക്ക് വഴിതുറന്നു. ഒരു ഇംഗ്ലിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നാരായണ മൂർത്തി പറഞ്ഞ ‘9-9-6’ ഐഡിയയാണ് ചൂടുള്ള ചർച്ച.
You can’t expect 100km mileage on a drop of oil, similarly, one cannot expect to work overtime with a peanut salary and 0 hike
എന്താണ് ഈ 9-9-6?
രാവിലെ ഒൻപത് മണി മുതൽ രാത്രി 9 മണി വരെ ജോലി!
അങ്ങനെ ആഴ്ചയിൽ 6 ദിവസം. അതാണ് 9-9-6.
എന്നുവച്ചാൽ, നേരത്തേ പറഞ്ഞ 72 മണിക്കൂർ തന്നെ. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴ്ചയിൽ 100 മണിക്കൂർ ജോലി ചെയ്യുന്നുണ്ടെന്ന വാദത്തെയും നാരായണ മൂർത്തി പിന്തുണച്ചു.
‘കഠിനാധ്വാനത്തിന്റെ തിളങ്ങുന്ന ഉദാഹരണം’ എന്നാണ് നാരായണ മൂർത്തി വിശേഷിപ്പിച്ചത്. മോദിയിൽ നിന്ന് പ്രചോദനമുൾക്കൊള്ളാൻ ചെറുപ്പക്കാർക്ക് കഴിയണം.
കഠിനാധ്വാനം ചെയ്ത് മറ്റുള്ളവർക്ക് അവസരങ്ങൾ തുറന്നുകൊടുക്കണം. ‘‘ഒരു വ്യക്തിയും ഒരു സമൂഹവും ഒരു രാജ്യവും കഠിനാധ്വാനത്തിലൂടെ അല്ലാതെ ഉയർന്നുവന്നിട്ടില്ല’’ എന്നും നാരായണ മൂർത്തി പറഞ്ഞു.
ചൈന ഉപേക്ഷിച്ച ഐഡിയ
നാരായണ മൂർത്തിക്ക് മുൻപ് നേരത്തേ ആലിബാബ സ്ഥാപകനും ചൈനീസ് ശതകോടീശ്വരനുമായ ജാക്ക് മായും 9-9-6 ജോലി സമയത്തെ പുകഴ്ത്തിയിരുന്നു.
എന്നാൽ ചൈനീസ് അധികൃതരും കോടതിയും ഇതിനുതടയിട്ടു. ജോലിക്കാരെ ‘ശിക്ഷിക്കുന്ന തൊഴിൽ സമയക്രമം’ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ അധികൃതർ ജോലിസമയം 44 മണിക്കൂറിലേക്ക് ചുരുക്കി.
നിലവിൽ ആഴ്ചയിൽ ശരാശരി 44 മണിക്കൂറാണ് ചൈനയിലെ ജോലിസമയം.
ഇന്ത്യയിൽ ശരാശരി 46.7 മണിക്കൂറാണെന്ന് 2023ലെ രാജ്യാന്തര തൊഴിൽ സംഘടനയുടെ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. യുഎസിൽ 36.4, ജപ്പാനിൽ 36.6, ജർമനിയിൽ 34.3.
വിമർശനം ശക്തം
നാരായണ മൂർത്തിയുടെ പുതിയ വാദത്തിനെതിരെയും സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ വിമർശനങ്ങൾ ശക്തം.
മാസം ഒന്നോ രണ്ടോ ലക്ഷം രൂപ ശമ്പളം തരാമെങ്കിൽ 9-9-6 ക്രമത്തിൽ ജോലി ചെയ്യാമെന്ന് ഒരാൾ പറഞ്ഞു. ചൈനയിൽ സോഫ്റ്റ്വെയർ എൻജിനീയർക്ക് തുടക്കശമ്പളം 93,000 മുതൽ 1.75 ലക്ഷം വരെയാണത്രേ.
There’s a saying in Europe, 10, 5, 5.
You know what it means – 10 am to 5 pm, 5 days a week. They go for walks, trekking, meet friends, and “enjoy” life.
Please guide India in the right direction, uncle 🙏 We wanna “live” !!
യൂറോപ്പിലെ ജോലി സംസ്കാരം 10-5-5 എന്നാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ.
ആഴ്ചയിൽ 5 ദിവസം. 2 ദിവസം കൂട്ടുകാരുമായൊക്കെ കൂടി ‘ജീവിതം അടിച്ചുപൊളിക്കും’.
‘‘അങ്കിളേ, ഇന്ത്യയെ ശരിയായ ദിശയിലേക്ക് നയിക്കൂ. ഞങ്ങൾക്ക് ജീവിക്കണം’’ എന്നായിരുന്നു മറ്റൊരു കമന്റ്.
സർ, ഞങ്ങൾ ഇപ്പോഴേ 9-9 ആണെന്ന് മറ്റൊരാൾ കമന്റിട്ടു.
12 മണിക്കൂർ ട്രാഫിക്ക് ബ്ലോക്കിൽ. ഒരു തുള്ളി പെട്രോൾകൊണ്ട് 100 കിലോമീറ്റർ മൈലേജ് കിട്ടില്ലെന്നായിരുന്നു മറ്റൊരാളുടെ മറുപടി.
‘‘തുച്ഛ ശമ്പളം, പൂജ്യം ഹൈക്ക്, ഓവർടൈം വർക്ക്’’ – ഇതുപറ്റില്ലെന്ന കമന്റും കാണാം.
9-9-6 sounds great… for robots. Humans need rest, balance, and fair pay.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

