ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് ഓയിൽ ഗതാഗതം നിലച്ചത് നേട്ടമായത് റഷ്യയ്ക്കെന്ന് കണക്കുകൾ. മാർച്ചിൽ റഷ്യൻ ക്രൂഡ് ഓയിൽ വരുമാനം ഇരട്ടിയായെന്ന് രാജ്യാന്തര ഊർജ ഏജൻസിയുടെ (ഐഇഎ) റിപ്പോർട്ട്.
യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് റഷ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെയാണിത്. നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസത്തിൽ റഷ്യയുടെ ബജറ്റ് കമ്മി 6,000 ഡോളർ കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
ഇതിനിയിൽ ഇറാൻ യുദ്ധം തുടങ്ങിയതും ക്രൂഡ് ഓയിൽ വില കൂടിയതും അക്ഷരാർത്ഥത്തിൽ റഷ്യയ്ക്ക് പുതുജീവനായി.
ഫെബ്രുവരിയിൽ 970 കോടി ഡോളർ മാത്രമാണ് ക്രൂഡ് ഓയിലും അനുബന്ധ ഉൽപന്നങ്ങളും വിറ്റ് റഷ്യ നേടിയത്. ഇത് മാർച്ചിലെത്തിയപ്പോൾ 1,900 കോടി ഡോളറായി വർധിച്ചു.
ബാരലിന് 46 ഡോളറായിരുന്ന റഷ്യൻ യുറാൽ ക്രൂഡ് ഓയിൽ വില 78 ഡോളറായും കൂടി. ഇതോടെ റഷ്യയ്ക്ക് നികുതി ഇനത്തിൽ മാത്രം 660 കോടി ഡോളർ അധിക വരുമാനം ലഭിക്കുമെന്നാണ് ഏകദേശ കണക്ക്.
എന്നാൽ ദീർഘകാലം ക്രൂഡ് ഓയിൽ വില ഉയർന്നു നിന്നാൽ മാത്രമേ റഷ്യയ്ക്ക് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഴിയൂ.
ഇന്ത്യയും നിലപാട് മാറ്റി
റഷ്യയുടെ ക്രൂഡ് ഓയിൽ വരുമാനം വർധിക്കാൻ മറ്റൊരു പ്രധാന കാരണം ഇന്ത്യയാണെന്നും ഐഇഎ ചൂണ്ടിക്കാട്ടുന്നു. റഷ്യൻ ക്രൂഡ് ഓയിലിന് യുഎസ് ഏർപ്പെടുത്തിയിരുന്ന വിലക്കിന് 30 ദിവസത്തെ ഇളവ് നൽകിയതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ വാങ്ങൽ വർധിപ്പിച്ചു.
നേരത്തെ യുഎസ് തീരുവ ഭീഷണിയെ തുടർന്ന് ഫെബ്രുവരിയിലെ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങൽ കുറഞ്ഞിരുന്നു.
സാധാരണയേക്കാളും ഇരട്ടി അളവിലാണ് മാർച്ചിൽ ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങിയത്. പ്രതിദിനം 2,70,000 ബാരലാണ് ഇന്ത്യ അധികം വാങ്ങിയത്.
അതേസമയം, സെൻറർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (സിഇആർഎ) റിപ്പോർട്ട് പ്രകാരം മാർച്ചിൽ ഇന്ത്യ വാങ്ങിയത് സാധാരണയേക്കാൾ മൂന്നു മടങ്ങ് ക്രൂഡ് ഓയിലാണ്. ലഭ്യമായ ക്രൂഡ് ഓയിലിൽ ഭൂരിഭാഗവും ഇന്ത്യൻ കമ്പനികൾ വാങ്ങിയെന്നാണ് റിപ്പോർട്ട് പറയുന്നത്.
വില്ലനായി യുക്രെയ്ൻ ഡ്രോണുകൾ
റഷ്യയുടെ ഊർജ കേന്ദ്രങ്ങളിൽ യുക്രെയ്ൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയ്ക്ക് തിരിച്ചടിയാണെന്നും ഐഇഎ മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യ പ്രധാനമായും എണ്ണ ഇറക്കുമതി ചെയ്യുന്നത് റഷ്യയിലെ പ്രിമോസ്ക്, യുസ്റ്റ് ലുഗ, നോവോറോസിസ്ക് എന്നീ തുറമുഖങ്ങളിൽ നിന്നാണ്. അടുത്തിടെ ഈ മൂന്ന് തുറമുഖങ്ങളിലും യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തി.
കഴിഞ്ഞ വർഷം ഇന്ത്യയിലേക്കുള്ള 80 ശതമാനം ക്രൂഡ് കയറ്റുമതിയും നടന്നത് ഈ തുറമുഖങ്ങളിൽ നിന്നാണെന്നും റിപ്പോർട്ട് പറയുന്നു. ഇവിടെ ആക്രമണം തുടരുന്ന പക്ഷം ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ വരും ആഴ്ചകളിൽ തടസം നേരിടാൻ സാധ്യതയുണ്ടെന്നും ഐഇഎ മുന്നറിയിപ്പ് നൽകുന്നു.
മുന്നിൽ ഈ പ്രതിസന്ധികൾ
∙ഹോർമുസിലെ കപ്പൽ ഗതാഗതം മുടങ്ങിയതോടെ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ വാങ്ങൽ ഏതാണ്ട് നിലച്ച മട്ടാണ്.
∙ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങിയെങ്കിലും യുഎസ് നാവിക ഉപരോധം മൂലം ഇതും പ്രതിസന്ധിയിലായി.
∙റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ യുഎസ് അനുവദിച്ച ‘അനുമതി’ ഏപ്രിൽ 11നു അവസാനിച്ചതോടെ ഈ വഴിയും അടഞ്ഞ മട്ടാണ്.
∙ഇതിനിടയിലാണ് റഷ്യൻ ക്രൂഡ് കയറ്റുമതി ടെർമിനലുകൾക്ക് നേരെയുള്ള യുക്രെയ്ൻ ആക്രമണവും
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

