ന്യൂഡൽഹി∙ നവംബറിൽ രാജ്യമാകെയുള്ള വിലക്കയറ്റത്തോത് 0.71 ശതമാനമാണെങ്കിലും കേരളത്തിലേത് 8.27% എന്ന ഉയർന്ന നിരക്കിൽ തുടരുന്നു. ഒക്ടോബറിൽ രാജ്യമാകെയുള്ള നിരക്ക് 0.25 ശതമാനവും കേരളത്തിലേത് 8.56 ശതമാനവുമായിരുന്നു.
ഇക്കുറിയും രാജ്യത്ത് ഏറ്റവും ഉയർന്ന വിലക്കയറ്റത്തോത് കേരളത്തിലാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലും വിലക്കയറ്റത്തോത് 3 ശതമാനത്തിനു താഴെയാണ്.
രണ്ടാം സ്ഥാനത്തുള്ള കർണാടകയിലെ നിരക്ക് 2.64% മാത്രമാണ്.
8 സംസ്ഥാനങ്ങളിൽ നിരക്ക് നെഗറ്റീവിലുമാണ്. 11 മാസമായി വിലക്കയറ്റത്തോത് സംബന്ധിച്ച പട്ടികയിൽ കേരളമാണ് ഒന്നാമത്.
ഒക്ടോബറിൽ കേരളത്തിലെ നിരക്ക് 8.56 ശതമാനമായിരുന്നത് നവംബറിൽ 8.27 ശതമാനമായി കുറഞ്ഞെങ്കിലും മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിരക്കുകൾ ആശ്വാസം പകരുന്നതല്ല.
ഒക്ടോബറിനെ അപേക്ഷിച്ച് നവംബറിൽ രാജ്യമാകെയുള്ള നിരക്കിൽ നേരിയ വർധനയുണ്ടായത് പച്ചക്കറി, മുട്ട, മാംസം, മത്സ്യം, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയുടെ വിലയിലുണ്ടായ വർധനയാണ്.
ഇക്കൊല്ലം ഇത് നാലാം തവണയാണ് നിരക്ക് 2 ശതമാനത്തിനു താഴെയാകുന്നത്. അനുകൂലഘടകങ്ങൾ പരിഗണിച്ച് റിസർവ് ബാങ്ക് നടപ്പുസാമ്പത്തികവർഷത്തെ മൊത്തം വിലക്കയറ്റത്തോത് സംബന്ധിച്ച അനുമാനം 2 ശതമാനമാക്കി കുറച്ചിരുന്നു.
മുൻപിത് 2.6 ശതമാനമായിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

