വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ സർവ്വതും നഷ്ടപ്പെട്ട ദുരിതത്തിൽ കർഷകനും വ്യാപാരിയുമായ കെ.ടി.
അബ്ദുറഹ്മാൻ. മീനാക്ഷി ജംക്ഷനിൽ പ്രവർത്തിച്ചിരുന്ന പലചരക്കുകടയാണ് കഴിഞ്ഞ ജൂലൈ 7 നുണ്ടായ പ്രകൃതിദുരന്തത്തിൽ പൂർണ്ണമായി തകർന്നു തരിപ്പണമായത്.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഈ കട നഷ്ടപ്പെട്ടതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ഈ കുടുംബം.
“ഇന്നലെയും കലക്ടറേറ്റിൽ പോയിരുന്നു, അവർ വില്ലേജ് ഓഫിസിലേക്കും പഞ്ചായത്തിലേക്കും റിപ്പോർട്ട് ചെയ്യാമെന്ന് മാത്രം പറഞ്ഞു. ഇതുവരെ ഒരു സഹായവും ലഭിച്ചില്ല” എന്ന് കെ.ടി.
അബ്ദുറഹ്മാൻ വേദനയോടെ വ്യക്തമാക്കുന്നു. ഹൃദ്രോഗിയായ അബ്ദുറഹ്മാനും കാൻസർ രോഗിയായ ഭാര്യ ഫാത്തിമയും അടങ്ങുന്ന കുടുംബത്തിന്റെ ചികിത്സാച്ചെലവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്നിരുന്നത് ഈ സ്ഥാപനത്തിൽ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു.
ദുരന്തമുണ്ടായ ദിവസം മേപ്പാടിയിലെ മൊത്തവ്യാപാര സ്ഥാപനത്തിൽ കടയിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ പോയതുകൊണ്ട് മാത്രമാണ് ഇദ്ദേഹം വൻ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ദിവസേന നാലായിരം മുതൽ അയ്യായിരം രൂപ വരെ വരുമാനം ലഭിച്ചിരുന്ന സ്ഥാപനമാണിത്.
ഏക മകൻ അയൂബ് ബെംഗളൂരുവിൽ താൽക്കാലിക ജോലി ചെയ്തുവരികയാണ്. തകർന്നടിഞ്ഞ കട
പുനഃസ്ഥാപിക്കുന്നതിനും കുടുംബത്തിന് ജീവിക്കാനുള്ള അടിയന്തര സഹായം ലഭ്യമാക്കണമെന്നുമാണ് ഇദ്ദേഹത്തിന്റെ പ്രധാന ആവശ്യം. ഇതുമായി ബന്ധപ്പെട്ട് മന്ത്രി ടി.
സിദ്ദീഖ് ഉൾപ്പെടെയുള്ളവർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ നിരവധി തവണ കലക്ടറേറ്റിൽ കയറിയിറങ്ങിയിട്ടും അനുകൂല നടപടികൾ വൈകുന്നതായി കുടുംബം ആരോപിക്കുന്നു.
അതേസമയം, തഹസിൽദാർ മുഖേന അബ്ദുറഹ്മാന്റെ സാമ്പത്തിക നഷ്ടം സംബന്ധിച്ച കൃത്യമായ കണക്കുകൾ ശേഖരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സർക്കാരിലേക്ക് ഇതുസംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും, അബ്ദുറഹ്മാന്റെ കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

