ന്യൂയോർക്ക്∙ എജ്യുടെക് സ്റ്റാർട്ടപ്പായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് യുഎസ് പാപ്പരത്ത കോടതിയിൽ നിന്ന് വൻ ആശ്വാസം. 1.07 ബില്യൻ ഡോളർ ( ഏകദേശം 9600 കോടി രൂപ) ഉടൻ അടയ്ക്കണമെന്ന ഉത്തരവ് ഡെലിവെയറിലെ പാപ്പരത്ത കോടതി മരവിപ്പിച്ചതായി ബൈജൂസ് മാതൃകമ്പനി തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു.
കഴിഞ്ഞ നവംബറിലായിരുന്നു 9600 കോടി രൂപ ഉടൻ കെട്ടിവയ്ക്കണമെന്ന ഉത്തരവു വന്നത്.
എന്നാൽ, കോടതി തന്റെ ഭാഗം കേട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ബൈജു രവീന്ദ്രൻ ഹർജി നൽകിയത്. 100 കോടി ഡോളറിലധികം നഷ്ടമുണ്ടായെന്ന വായ്പാദാതാക്കളുടെ വാദം ശരിയല്ലെന്ന് ബൈജുവിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
ജനുവരിയിൽ കേസ് വീണ്ടും പരിഗണിക്കും.
2021ൽ കമ്പനി സമാഹരിച്ച 1.2 ബില്യൻ ഡോളർ വായ്പയുടെ വലിയൊരു തുക (4700 കോടി രൂപ) കണ്ടെത്താനുള്ള ശ്രമങ്ങളോട് വിസമ്മതിച്ചുവെന്നാരോപിച്ചാണ് കഴിഞ്ഞ മാസം ഇതേ കോടതി പിഴയടയ്ക്കാൻ വിധിച്ചത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

