വാഷിങ്ടൻ∙ ചൈനയ്ക്ക് അതിനൂതന ചിപ്പുകൾ വിൽക്കാൻ അമേരിക്കൻ ഐടി വമ്പനായ എൻവിഡിയയ്ക്ക് അനുമതി നൽകിയതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എഐ മേഖലയിൽ ഉപയോഗിക്കുന്ന എച്ച്200 ചിപ്പുകളാണ് എൻവിഡിയ ചൈനയിലെ അംഗീകൃത ഉപയോക്താക്കൾക്കു വിൽക്കുക.
ഇക്കാര്യം ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിനെ അറിയിച്ചതായും ട്രംപ് പറഞ്ഞു.
തൊഴിലവസരങ്ങൾ കൂട്ടുന്നതിനും ഉൽപാദന മേഖലയ്ക്ക് ഉണർവു പകരുന്നതിനുമാണ് തന്റെ തീരുമാനമെന്നും ട്രംപ് വ്യക്തമാക്കി. നിലവിൽ എഎംഡിയും ഇന്റലും ഉൽപന്നങ്ങൾ വിദേശരാജ്യങ്ങൾക്കു നൽകുന്നുണ്ട്.
നേരത്തെ, എൻവിഡിയയുടെ നീക്കം രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം തന്റേതായിരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. എൻവിഡിയ സിഇഒ ജെൻസെൻ ഹുവാങ്ങും ട്രംപും അടുത്ത സുഹൃത്തുക്കളാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

