ഹോർമുസ് പ്രതിസന്ധി ചൈനീസ് സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാകുന്നു. മാർച്ചിൽ ചൈനയുടെ കയറ്റുമതി വളർച്ച 6-മാസത്തെ താഴ്ചയിലേക്ക് ഇടിഞ്ഞു.
ഡോളർ കണക്കിൽ വെറും 2.5% വളരാനാണ് കഴിഞ്ഞമാസം ചൈനയ്ക്ക് കഴിഞ്ഞത്. 8.6% വളരുമെന്ന നിരീക്ഷക പ്രവചനങ്ങൾ പൊളിഞ്ഞു.
ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായ ചൈനയ്ക്ക് ഏറ്റവും നിർണായകമാണ് കയറ്റുമതി മേഖല.
കയറ്റുമതിയിൽ തുടർച്ചയായി ലാഭം (സർപ്ലസ്) രേഖപ്പെടുത്തുന്ന രാജ്യവുമാണ് ചൈന. എന്നാൽ, മാർച്ചിൽ സർപ്ലസ് 3% ഇടിഞ്ഞ് 264.3 ബില്യനിലെത്തി.
ചൈനയുടെ ഏറ്റവും വലിയ വിപണിയായ യുഎസിലേക്കുള്ള കയറ്റുമതി മാർച്ചിൽ 26.5% ഇടിഞ്ഞു.
യുഎസിൽ നിന്നുള്ള ഇറക്കുമതി പക്ഷേ ഒരു ശതമാനം ഉയർന്നു. മധ്യേഷ്യൻ രാജ്യങ്ങളിലേക്കുള്ള ചൈനയുടെ കയറ്റുമതിയും യുദ്ധപശ്ചാത്തലത്തിൽ വലിയതോതിൽ കുറഞ്ഞു.
ചൈനയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി മാർച്ചിൽ 2.8%, പ്രകതിവാതക ഇറക്കുമതി 10.6% എന്നിങ്ങനെയും കുറഞ്ഞു.
2022 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് പ്രകൃതിവാതക ഇറക്കുമതിയുള്ളത്.
കുറ്റം ഏറ്റുപറഞ്ഞ് എവർഗ്രാൻഡ് സ്ഥാപകൻ
ചൈനീസ് സമ്പദ്വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ റിയൽ എസ്റ്റേറ്റ് മേഖലയെ പിടിച്ചുലച്ച സംഭവമായിരുന്നു എവർഗ്രാൻഡ് കമ്പനിയുടെ വീഴ്ച. ലോകത്തെ തന്നെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ബിൽഡർമാരിലൊന്നായ എവർഗ്രാൻഡ് പാപ്പരത്തത്തിലേക്ക് വീണത് ആഗോള സമ്പദ്മേഖലയ്ക്ക് തന്നെ കനത്ത അടിയായിരുന്നു.
2021ൽ ആയിരുന്നു 300 ബില്യൻ ഡോളറിന്റെ കണക്കെണിയുമായി എവർഗ്രാൻഡ് കമ്പനി നിലംപൊത്തിയത്.
നിക്ഷേപ സമാഹരണത്തട്ടിപ്പ്, പണിതിരിമറി എന്നിവ സംബന്ധിച്ച് പിന്നീടുണ്ടായ ആരോപണങ്ങളിൽ എവർഗ്രാൻഡ് സ്ഥാപകൻ ഹ്യൂ ക യാൻ കോടതിയിൽ കുറ്റം ഏറ്റുപറഞ്ഞെന്നാണ് പുതിയ റിപ്പോർട്ടുകൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

