ഉയർന്ന മൂല്യമുള്ള ഇന്ത്യൻ രൂപാ നോട്ടുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഒഴിവാക്കാൻ നേപ്പാൾ. 100 രൂപയ്ക്ക് മുകളിലുള്ള നോട്ടുകൾക്ക് നേപ്പാളിൽ കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി പ്രചാര വിലക്കുണ്ട്.
രാജ്യത്ത് കറൻസി വിനിമയരംഗത്ത് ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനായാണ് വിലക്ക് നീക്കുന്നത്.
നേപ്പാളിൽ നിന്ന് നിരവധി പേർ ജോലിക്കും പഠനത്തിനും ചികിത്സാ ആവശ്യത്തിനും തീർഥാടനത്തിനും ടൂറിസത്തിനും മറ്റുമായി ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. ഇവർ കൂടുതലായും ഉപയോഗിക്കുന്നത് ഇന്ത്യൻ രൂപയാണ്.
ഉയർന്ന മൂല്യമുള്ള നോട്ടുകൾക്ക് നിരോധനമുള്ളത് ഇവർക്ക് വലിയ പ്രതിസന്ധിയുമായിരുന്നു. നിരോധനം നീക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് നേപ്പാൾ രാഷ്ട്ര ബാങ്ക് പ്രതിനിധി വ്യക്തമാക്കി.
ഇന്ത്യയുടെ റിസർവ് ബാങ്ക് കഴിഞ്ഞമാസം നേപ്പാളുമായി ബന്ധപ്പെട്ട
കറൻസി വിനിമയചട്ടം ഭേദഗതി ചെയ്തിരുന്നു. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് (എക്സ്പോർട് ആൻഡ് ഇംപോർട് ഓഫ് കറൻസി) റെഗുലേഷൻസ് ചട്ടമാണ് പരിഷ്കരിച്ചത്.
ഇതുപ്രകാരം വ്യക്തികൾക്ക് നേപ്പാളിലേക്കും തിരികെ ഇന്ത്യയിലേക്കും 100 രൂപവരെ മൂല്യമുള്ള നോട്ടുകളുടെ എത്ര തുക വേണമെങ്കിലും കൊണ്ടുപോകാം. എന്നാൽ, 100 രൂപയ്ക്ക് മുകളിലുള്ള നോട്ടാണെങ്കിൽ പരമാവധി 25,000 രൂപവരെയേ അനുവദിക്കൂ.
ചട്ടം ഭേദഗതി ചെയ്യണമെന്ന് നേപ്പാളും ആവശ്യപ്പെട്ടിരുന്നു.
നേരത്തേ, നേപ്പാളിലെത്തുന്ന ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് ഈ ചട്ടത്തെ കുറിച്ച് അറിവില്ലാതിരുന്നതിനാൽ നേപ്പാളിന്റെ ടൂറിസം മേഖല വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഉയർന്ന മൂല്യമുള്ള നോട്ടുമായി എത്തുന്നവർ അറസ്റ്റിലാകുന്നതും വലിയ പിഴയൊടുക്കാൻ വിധേയരാകുന്നതും തിരിച്ചടിയായി.
നേപ്പാളിലേക്ക് യാത്ര ചെയ്യുന്നവർക്ക് പരമാവധി 5,000 ഡോളർ (ഏകദേശം നാലരലക്ഷം രൂപ) കൈവശംവയ്ക്കാനാണ് നേപ്പാൾ ഭരണകൂടം അനുവദിക്കുന്നത്.
നേപ്പാളിലേക്ക് ഏറ്റവുമധികം വിനോദ സഞ്ചാരികൾ എത്തുന്നതും ഇന്ത്യയിൽ നിന്നാണ്. 2015ന് മുൻപ് നേപ്പാൾ ഇന്ത്യയുടെ 500ന്റെയും 1,000ന്റെയും നോട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.
2015ൽ വിലക്ക് മാറിയെങ്കിലും 2016ൽ നോട്ട് നിരോധനം വന്നതോടെ 100ന് മുകളിലുള്ള എല്ലാ നോട്ടുകൾക്കും നിരോധനം ഏർപ്പെടുത്തുകയായിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

