ഗൾഫ് ഓഫ് ഒമാനിൽ വീണ്ടും പ്രകോപനവുമായി ഇറാൻ. ഡീസൽ കള്ളക്കടത്ത് ആരോപിച്ച് എണ്ണക്കപ്പൽ പിടിച്ചെടുത്തെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യ. ബംഗ്ലദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള 18 ജീവനക്കാർ കപ്പലിലുണ്ടായിരുന്നു.
കപ്പലിന്റെ നാവിഗേഷൻ സംവിധാനങ്ങളെല്ലാം ഓഫ് ആയിരുന്നെന്നും ഇത് കള്ളക്കടത്താണ് നടന്നതെന്നതിന് തെളിവാണെന്നും ഇറാൻ ആരോപിച്ചു. കപ്പലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല.
ലോകത്ത് ഇന്ധനത്തിന് ഏറ്റവും കുറഞ്ഞവിലയുള്ള രാജ്യങ്ങളിലൊന്നാണ് ഇറാൻ.
അതുകൊണ്ടുതന്നെ, ഇറാനിൽ നിന്ന് ഡീസലും മറ്റും അനധികൃതമായി മറ്റ് രാജ്യങ്ങളിലേക്ക് കടത്തി ലാഭം നേടുന്ന സംഘങ്ങളുമുണ്ടെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. കള്ളക്കടത്തിനെതിരെ നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ഇറാനിയൻ അധികൃതരും വ്യക്തമാക്കി.
യുഎഇയിൽ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന എണ്ണക്കപ്പലും കഴിഞ്ഞമാസം ഇറാൻ ഹോർമുസ് കടലിടുക്കിന് സമീപംവച്ച് പിടിച്ചെടുത്തിരുന്നു.
മാർഷൽ ഐലൻഡ്സ് റജിസ്ട്രേഷനുള്ള ‘ടലാറ’ എന്ന കപ്പലാണ് പിടിച്ചെടുത്തത്. ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.
രാജ്യാന്തര കപ്പൽപാതയിലായിരുന്ന ടലാറയെയാണ് ഇറാൻ സേന പിടിച്ചെടുത്തതെന്ന് യുഎസ് പ്രതിരോധ സേന ആരോപിച്ചിരുന്നു.
കപ്പൽ തട്ടിയെടുത്ത നടപടി ഇറാൻ ഭരണകൂടത്തിന്റെ അറിവോടെയാണെന്ന ആരോപണവുമായി ബ്രിട്ടീഷ് സൈന്യത്തിന് കീഴിലെ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസും രംഗത്തെത്തിയിരുന്നു.
യുഎഇയിലെ ഹമ്റിയ ആഴക്കടൽ തുറമുഖത്തുനിന്ന് സൾഫർ ഗ്യാസോയിൽ കയറ്റിപ്പോവുകയായിരുന്ന കപ്പലാണിത്. ഹോർമുസ് കടലിടുക്കിൽ നിന്ന് ഗൾഫ് ഓഫ് ഒമാനിലേക്ക് കപ്പൽ നീങ്ങുമ്പോഴായിരുന്നു ഇറാന്റെ ഇടപെടൽ.
യുഎഇയിലെ ഖോർ ഫാക്കനിൽ (Khor Fakkan) നിന്ന് 20 നോട്ടിക്കൽ മൈൽ മാത്രം അകലെയായിരുന്നു സംഭവം.
വെനസ്വേലയിൽ നിന്ന് ഇറാനിലേക്ക് പോവുകയായിരുന്ന ഒരു എണ്ണക്കപ്പൽ അടുത്തിടെ യുഎസ് സൈന്യം പിടിച്ചെടുത്തുവെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഉപരോധമുള്ള എണ്ണ നീക്കം ചെയ്തതിനെ തുടർന്നായിരുന്നു നടപടി.
വെനസ്വേലൻ എണ്ണയ്ക്ക് 2022 മുതൽ യുഎസിന്റെ ഉപരോധമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

