ആഗോള തലത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ എണ്ണത്തിൽ കഴിഞ്ഞയാഴ്ച 28 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിപണി നിരീക്ഷകരായ ‘കെപ്ലർ’ നൽകുന്ന വിവരങ്ങൾ പ്രകാരം, ഈ കാലയളവിൽ ആകെ 77 കപ്പലുകൾ മാത്രമാണ് ഈ ജലപാതയിലൂടെ സഞ്ചരിച്ചത്.
ഹോർമുസ് ജലപാത പൂർണമായി തുറന്നിട്ടുണ്ടെന്നും തങ്ങളുടെ നാവികസേനയുടെ കർശന നിയന്ത്രണത്തിലാണെന്നും അമേരിക്ക അവകാശപ്പെടുന്നതിനിടയിലാണ് ഈ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ 10 ദിവസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ, ഈ പാതയിലൂടെയുള്ള ചരക്ക് കപ്പലുകളുടെ ദിവസേനയുള്ള ശരാശരി എണ്ണം പത്തായി കുറഞ്ഞിട്ടുണ്ട്.
എണ്ണ ടാങ്കറുകൾ ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും തമ്മിൽ നടത്തുന്ന പരസ്പര ആക്രമണങ്ങളാണ് കപ്പലുകളുടെ വരവ് കുറയാൻ പ്രധാന കാരണം. കഴിഞ്ഞ മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിതെന്നാണ് കെപ്ലറിന്റെ ഡേറ്റ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച കേവലം 2 കപ്പലുകൾ മാത്രമാണ് ഹോർമുസ് കടന്നുപോയത്. അതേസമയം, മറ്റ് ദിവസങ്ങളിൽ യഥാക്രമം വെള്ളിയാഴ്ച 15 കപ്പലുകളും ശനിയാഴ്ച 13 കപ്പലുകളും ഈ പാതയിലൂടെ സഞ്ചരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

