കോഴിക്കോട്ടെ കാശ്മീർ കുന്നിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ, റിയൽ എസ്റ്റേറ്റ്-റീട്ടെയിൽ മേഖലയിലെ പ്രമുഖ നിക്ഷേപകരായ ക്രൈറ്റർ ഗ്രൂപ്പിന്റെ അഭിമാന പദ്ധതിയായ ‘ദ സ്കൈ’ മാനേജിങ് ഡയറക്ടർ ഇഫ്ലു റഹ്മാൻ പ്രഖ്യാപിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷൻ മാനേജിങ് ഡയറക്ടർ ഒ.അഷർ പദ്ധതി പൊതുജനങ്ങൾക്കായി സമർപ്പിച്ചു.
ഭാവിയെക്കുറിച്ച് ദീർഘദർശനം നടത്തുന്ന ഒരോ വ്യക്തിയെയും സൃഷ്ടിക്കുന്നതിൽ ഒരു വീടിനു പങ്കുണ്ടെന്നും അനുയോജ്യമായ ചുറ്റുപാടുകൾക്ക് ചിന്തകളെ കൂടുതൽ തെളിച്ചമുള്ളതാക്കാനും കഴിവുകളെ പുറത്തെടുക്കാനും കഴയുമെന്നും ഗ്രൂപ്പ് സ്ഥാപകൻ കൂടിയായ ഇഫ്ലു റഹ്മാൻ പറഞ്ഞു. അതുകൊണ്ടാണ് ആഗോള പ്രശസ്തരായ സ്റ്റീവ് ജോബ്സിനെയും ബിൽ ഗേറ്റ്സിനെയും പോലുള്ളവർ പ്രകൃതിയോട് ചേർന്നുള്ള ശാന്തമായ ഇടങ്ങൾ താമസിക്കാനായി തിരഞ്ഞെടുത്തത്.
‘ഒന്നിച്ച് മുന്നേറുകയും വികസിക്കുകയും ശോഭിക്കുകയും ചെയ്യുക’ (Going, growing and glowing together) എന്ന തത്വമാണ് ക്രൈറ്റർ ഗ്രൂപ്പിന്റെ അടിസ്ഥാനമെന്നും കേവലം താമസസ്ഥലങ്ങൾ എന്നതിലുപരി വ്യക്തികളുടെ വളർച്ചയെയും ചിന്തകളെയും സ്വാധീനിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു. പദ്ധതിക്കായി കണ്ടെത്തിയ അപൂർവവും പ്രകൃതിരമണീയവുമായ ഭൂപ്രദേശവും കാലാതീതമായ വാസ്തുവിദ്യയും ചേർന്ന് ഇതിനെ മികച്ചൊരു നിക്ഷേപ പദ്ധതിയാക്കി മാറ്റിയിട്ടുണ്ടെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഡെറിൽ ജോൺ അഭിപ്രായപ്പെട്ടു.
കാലമെത്ര കഴിഞ്ഞാലും മൂല്യവും ഭംഗിയും ചോർന്നുപോകാത്ത വിധത്തിലാണ് ഓരോ വില്ലയും രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്നൂറിലധികം പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ലംബോർഗിനിയുടെ ഏറ്റവും പുതിയ മോഡലുകളായ ഉറുസ് (Urus), ടെമെരാരിയോ (Temerario) എന്നിവയുടെ പ്രദർശനവും അരങ്ങേറി.
കോഴിക്കോട് നഗരഹൃദയത്തിൽ നിന്ന് 12 മിനിറ്റ് ദൂരത്തിൽ, കാശ്മീർ കുന്നിലെ ടേബിൾ ടോപ്പ് ഭൂപ്രകൃതിയിലാണ് ഈ പദ്ധതി സജ്ജമാക്കുന്നത്. 250 കോടി രൂപ മുതൽമുടക്കിൽ 10 ഏക്കർ സ്ഥലത്ത് 62 ആഡംബര വില്ലകളാണ് ഇവിടെ ഒരുങ്ങുന്നത്.
7 മുതൽ 12 സെന്റ് വരെയുള്ള പ്ലോട്ടുകളിൽ 3,200 മുതൽ 5,700 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള വില്ലകളാണ് നിർമ്മിക്കുക. 22,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ക്ലബ്ബ് ഹൗസ്, പെന്റ് ഹൗസ്, 20 മീറ്റർ നീളമുള്ള സ്വിമ്മിംഗ് പൂൾ, 150 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, മിനി ഗോൾഫ് കോഴ്സ്, പിക്സൽ ബോൾ കോർട്ട്, 1.5 കിലോമീറ്റർ സൈക്ലിംഗ് ട്രാക്ക്, ഹെലിപാഡ് എന്നിവ പദ്ധതിയുടെ പ്രത്യേകതകളാണ്.
തെന്നിന്ത്യൻ നടി ശ്രിയ ശരൺ ആണ് ‘ദ സ്കൈ’യുടെ ബ്രാൻഡ് അംബാസഡർ. ‘ലോകാ-ചാപ്റ്റർ-1’ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഗായിക സെബ ടോമി ആലപിച്ച ‘ദ സ്കൈ ഗീത’യും ചടങ്ങിൽ പുറത്തിറക്കി.
ക്രൈറ്റർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡാഡു ഇഫ്ലു, റെഷ്മി ഭട്ട്, മുനീസ് മുസ്തഫ, സി.വി. അജ്നാസ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

