ന്യൂഡൽഹി ∙ ഭൂട്ടാന് 4,000 കോടി രൂപ വായ്പ നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നംഗ്യാൽ വാങ്ചുക്കും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയിൽ ധാരണ. പുനാത്സാൻച്ചുവിലെ പ്രധാന ഡാമിന്റെ നിർമാണം പുനരാരംഭിക്കാനും 1200 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതി നടപ്പാക്കാനും ധാരണയായി.
പുനാത്സാൻചുവിലെ 1020 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം മോദി നിർവഹിച്ചു.
വാരാണസിയിൽ ഭൂട്ടാനീസ് ക്ഷേത്രവും ബുദ്ധസന്ന്യാസി മഠവും അതിഥിമന്ദിരവും നിർമിക്കാൻ സ്ഥലം അനുവദിക്കും.
തിംഫുവിൽ നടക്കുന്ന ആഗോളസമാധാന പ്രാർഥനാസംഗമത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി ഭൂട്ടാനിലെ നാലാമത്തെ രാജാവ് ജിഗ്മെ സിൻഗ്യെ വാങ്ചുക്കിന്റെ 70–ാം ജന്മദിനാഘോഷത്തിലും പങ്കെടുത്തു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

