ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വിപണിയിലെ തിരുത്തലുകളും നിലനിൽക്കുന്ന സാഹചര്യത്തിൽ, കൃത്യമായ നിക്ഷേപ തന്ത്രങ്ങൾ പിന്തുടരുന്നവർക്ക് മാത്രമെ ദീർഘകാലാടിസ്ഥാനത്തിൽ നേട്ടമുണ്ടാക്കാൻ സാധിക്കൂ. ഒരു പ്രത്യേക ആശയം അല്ലെങ്കിൽ അവസരം അടിസ്ഥാനമാക്കി ഓഹരികളിൽ നിക്ഷേപം നടത്തുന്ന രീതിയാണ് തീമാറ്റിക് ഇൻവെസ്റ്റ്മെന്റ്.
സാമ്പത്തിക സൂചികകൾ കൃത്യമായി വിശകലനം ചെയ്ത്, നിലവിലെ സാഹചര്യത്തിൽ വളർച്ചാ സാധ്യതയുള്ള മേഖലകൾ കണ്ടെത്തി നിക്ഷേപം നടത്തുന്നതാണ് ഇതിന്റെ അടിസ്ഥാനം. ഓരോ തീമിനും കൃത്യമായ വെയിറ്റേജ് നൽകുകയും വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് നിക്ഷേപം പുനഃക്രമീകരിക്കുകയും ചെയ്യുന്നത് മികച്ച നേട്ടത്തിന് അനിവാര്യമാണ്.
തീമാറ്റിക് നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിൽ സാധാരണ നിക്ഷേപകർക്ക് പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ വികാരങ്ങൾക്ക് അടിപ്പെട്ട് തീരുമാനങ്ങൾ എടുക്കാനുള്ള സാധ്യതയും, നികുതികാര്യക്ഷമത ഉറപ്പാക്കി എക്സിറ്റ് സ്ട്രാറ്റജികൾ നടപ്പിലാക്കുന്നതിലെ വെല്ലുവിളികളും ഇതിൽ ഉൾപ്പെടുന്നു.
ഇത്തരം സാഹചര്യങ്ങളിൽ ഫണ്ട് ഓഫ് ഫണ്ടുകൾ (FoF) വഴി നിക്ഷേപിക്കുന്നത് കൂടുതൽ സുരക്ഷിതവും ഫലപ്രദവുമായ മാർഗമായി വിദഗ്ധർ വിലയിരുത്തുന്നു. തീമാറ്റിക് നിക്ഷേപങ്ങളെ ഡെറ്റ് നിക്ഷേപങ്ങളുമായി സംയോജിപ്പിക്കുന്ന ഹൈബ്രിഡ് രീതി പോർട്ഫോളിയോയുടെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കും.
ഈ വിഭാഗത്തിൽ പരിഗണിക്കാവുന്ന ഒന്നാണ് ഐസിഐസിഐ പ്രൂഡൻഷ്യൽ അഗ്രസീവ് ഹൈബ്രിഡ് ആക്ടീവ് ഫണ്ട് ഓഫ് ഫണ്ട്. 65–80% ഇക്വിറ്റികളിലും (സെക്ടറൽ, തീമാറ്റിക്, മിഡ്ക്യാപ്, സ്മോൾ ക്യാപ്) 20–35% ഡെറ്റിലുമാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്.
ബാങ്കിങ്, ടെക്നോളജി, എനർജി, എഫ്എംസിജി തുടങ്ങിയ വിവിധ മേഖലകളിലായി ഈ ഫണ്ട് വൈവിധ്യവൽക്കരണം ഉറപ്പാക്കുന്നു. 2003 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച ഈ ഫണ്ട് ദീർഘകാല സമ്പത്തു സൃഷ്ടിക്കുന്നതിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്നുണ്ട്.
2026 മാർച്ച് 31-ലെ കണക്കുകൾ പ്രകാരം, ഈ ഫണ്ടിന്റെ 3 വർഷത്തെ സിഎജിആർ (CAGR) 15.11 ശതമാനമാണ്. 5 വർഷത്തെ നേട്ടം 14.91 ശതമാനവും, 10 വർഷത്തെ നേട്ടം 14.47 ശതമാനവുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

