പ്രസവത്തെയും സ്ത്രീകളുടെ അനുഭവങ്ങളെയും മുൻനിർത്തി അഖിൽ മാരാർ നടത്തിയ വിവാദ പരാമർശങ്ങളിൽ മറുപടിയുമായി ഹാസ്യതാരവും അവതാരകയുമായ മായ വി രംഗത്ത്. ഒരു റിയാലിറ്റി ഷോയ്ക്കിടെ അഖിലിന്റെ പ്രസ്താവനകളെ വിമർശിച്ചുകൊണ്ട് മായ നടത്തിയ പ്രകടനം നേരത്തെ വലിയ ശ്രദ്ധ നേടിയിരുന്നു.
ഇതിനു പിന്നാലെയാണ് തന്റെ നിലപാടുകൾ കൂടുതൽ വ്യക്തമാക്കിക്കൊണ്ട് താരം രംഗത്തെത്തിയത്. തന്റെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് മായ വി പറഞ്ഞതിങ്ങനെ: “വിവാഹം കഴിഞ്ഞിട്ട് ഒൻപത് വർഷമായി.
ഞാനിതുവരെ ഗർഭിണി ആയിട്ടില്ല. എല്ലാ മാസവും മാസമുറ വരുമ്പോൾ തകരുന്ന സ്വപ്നങ്ങളുണ്ടെനിക്ക്.
ഞാനെന്റെ അമ്മയുടെ, അമ്മയുടെ അമ്മയുടെ, സുഹൃത്തുക്കളുടെ ഒക്കെ അനുഭവമാണ് ആ പരിപാടിയുടെ ക്ലൈമാക്സിൽ പറഞ്ഞത്. പ്രസവ വേദനയാണ് ഏറ്റവും വലിയ വേദനയെന്ന് അത് അനുഭവിച്ചൊരാൾ പറയുന്നു.
അത് അനുഭവിക്കാത്ത ഒരു സ്ത്രീയാണ് ഞാൻ. എന്നെ സംബന്ധിച്ച് സ്ത്രീകളുടെ ഏറ്റവും വലിയ വേദന, കല്യാണം കഴിഞ്ഞിട്ടും പ്രസവ വേദന അനുഭവിക്കാത്തൊരു സ്ത്രീയുടേതാണെന്ന് പറയാം.
മരണ വേദന പോലെയായിരിക്കാം. എന്നിട്ടും അതിനായി കാത്തിരിക്കുന്നൊരാളാണ് ഞാൻ.
ഒരു സ്ത്രീ ആഹാരം കഴിക്കുമ്പോൾ പോലും ഇതെന്റെ കുഞ്ഞിനെ ബാധിക്കുമോ എന്നാണ് നോക്കുന്നത്. പെട്ടെന്ന് തിരിഞ്ഞ് കിടക്കില്ല.
എന്റെ കുഞ്ഞ് വയറ്റിലുണ്ടെന്ന് അറിയാം. അവർക്കറിയാം നമുക്ക് വേദനിക്കാനുള്ളൊരു ഡേറ്റ് ഉണ്ടെന്ന്.” അഖിൽ മാരാരുടെ വാദങ്ങളിലെ യുക്തിയില്ലായ്മയെയും മായ വി തുറന്നുകാട്ടി.
“അഖിൽ മാരാർ ചേട്ടൻ പറയുന്നത് പോലെ, ആ കാലത്ത് പാടത്ത് പോയി വന്ന്, നെല്ല് കുത്തുന്നതിനിടെ പ്രസവിച്ചവരുണ്ട്. പക്ഷേ പത്ത് പേരെ പ്രസവിച്ചുവെങ്കിൽ അഞ്ച് കുട്ടികൾ ഇല്ലാതായിട്ടുമുണ്ട്.
അന്ന് വേണ്ടത്ര സംവിധാനങ്ങളില്ല. ഇന്നതല്ല അവസ്ഥ.
ഒരു ഡോക്ടർ പറയുകയാണ്, ചെറിയൊരു പ്രശ്നം ഉണ്ട് രണ്ട് ദിവസം മുൻപ് അഡ്മിറ്റ് ആവണമെന്ന്. ഇല്ല പണ്ട് എന്റെ അമ്മൂമ്മ എൻജോയ് ചെയ്തിട്ടുണ്ടായിരുന്നു.
ഞാനും അങ്ങനെ പ്രസവിക്കുമെന്ന് പറഞ്ഞ് ആശുപത്രിയിൽ പോകാതിരുന്നാൽ നമ്മുടെ ജീവനും കൂടി അതിനുള്ളിലാണ്. എന്നെ സംബന്ധിച്ച് കുട്ടികളില്ലാത്തൊരു വേദന ഉള്ളിൽ കിടക്കുന്നുണ്ട്.
പുള്ളി എങ്ങനെ അത് പറഞ്ഞു എന്ന് എനിക്ക് മനസിലാകുന്നില്ല. അതെ കുറിച്ച് ഞാൻ ഒരുപാട് ചിന്തിച്ചു.
അഖിൽ തെറ്റിനെ ന്യായീകരിക്കാനാണ് ശ്രമിച്ചോണ്ടിരിക്കുന്നത്. പ്രസവ ശേഷം സ്ത്രീകൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒരുപാട് വരും.
ഏത് തരത്തിലാണ് അത് എൻജോയ്മെന്റ് ആകുകയെന്ന് എനിക്ക് അറിയില്ല. എൻജോയ് ചെയ്ത് പ്രസവിച്ചുവെന്ന് ആരെങ്കിലും പറഞ്ഞും കേട്ടിട്ടില്ല, വായിച്ചിട്ടും ഇല്ല.
അനുഭവസ്ഥരും പറഞ്ഞിട്ടില്ല. അനുഭവിച്ചവർ ഒന്നും പറയാതിരിക്കുകയും കാഴ്ചക്കാരൻ വന്ന് എൻജോയ്മെന്റ് ആണെന്ന് പറയുകയും ചെയ്യുന്നത് നമുക്ക് അംഗീകരിക്കാനാവില്ല,” മായ വി കൂട്ടിച്ചേർത്തു.
മൈൽസ്റ്റോൺ മേക്കേഴ്സിനോട് സംസാരിക്കവെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

