നമ്മുടെ ഗൂഗിൾ അക്കൗണ്ടിൽ എവിടെയെങ്കിലും ഉണ്ടെന്ന് ഉറപ്പുള്ള വിവരങ്ങൾ കണ്ടെത്താൻ മണിക്കൂറുകൾ കാത്തിരുന്ന കാലത്തിന് മാറ്റം വരുന്നു. പഴയ ജിമെയിൽ സന്ദേശങ്ങളിലോ ഗൂഗിൾ ഡ്രൈവ് ഡോക്യുമെന്റുകളിലോ ചിതറിക്കിടക്കുന്ന വിവരങ്ങൾ പരതി മടുക്കുന്നവർക്കായി പുതിയ ഫീച്ചറുമായി ജെമിനി (Gemini) എത്തിയിരിക്കുന്നു.
ഫയലുകൾ എവിടെയാണ് സേവ് ചെയ്തിരിക്കുന്നതെന്ന് ഓർമ്മയില്ലെങ്കിലും കൃത്യമായ ഉത്തരം നൽകാൻ ഈ സംവിധാനത്തിന് കഴിയുന്നു. വർഷങ്ങളായി ഗൂഗിൾ ഡ്രൈവ് ഉപയോഗിക്കുന്നവർക്ക് നൂറുകണക്കിന് ഡോക്യുമെന്റുകളും പിഡിഎഫുകളും സ്പ്രെഡ്ഷീറ്റുകളും ഉണ്ടാവുക സ്വാഭാവികമാണ്.
ഫയൽ തരം, ഉടമസ്ഥൻ, മാറ്റം വരുത്തിയ തീയതി എന്നിവ അടിസ്ഥാനമാക്കി പരമ്പരാഗത തെരച്ചിൽ വേഗത്തിലാണെങ്കിലും, കൃത്യമായ കീവേഡുകളോ ഫയൽ നാമങ്ങളോ ഓർമ്മയുണ്ടെങ്കിൽ മാത്രമേ ഇത് ഫലപ്രദമാകൂ. എന്നാൽ ഗൂഗിൾ ഡ്രൈവ് (Google Drive) സെർച്ചിന് ഇതിൽ ചില പരിമിതികളുണ്ട്.
ഈ പ്രശ്നത്തിന് പരിഹാരമായാണ് ആസ്ക് ജെമിനി (Ask Gemini) പ്രവർത്തിക്കുന്നത്. കൃത്യമായ കീവേഡുകൾ നൽകുന്നതിന് പകരം സാധാരണ ഭാഷയിൽ ആവശ്യങ്ങൾ വിവരിച്ചാൽ ജിമെയിൽ, ഗൂഗിൾ കലണ്ടർ എന്നിവയുമായി ബന്ധപ്പെടുത്തി വിവരങ്ങൾ ശേഖരിക്കാൻ ഇതിന് സാധിക്കും.
ഡ്രൈവിന്റെ മുകളിൽ വലതുവശത്തുള്ള സ്പാർക്കിൾ ഐക്കണിൽ ക്ലിക്ക് ചെയ്ത് ഈ ഫീച്ചർ ഉപയോഗിക്കാം. “Summarize everything related to the website redesign from my emails and Drive files” അല്ലെങ്കിൽ “Find the PDF John emailed me about our marketing budget.” എന്നിങ്ങനെ ലളിതമായ രീതിയിൽ ചോദ്യങ്ങൾ ചോദിക്കാൻ സാധിക്കും.
സ്രോതസ്സുകൾ പരിശോധിച്ച ശേഷം കൃത്യമായ മറുപടി നൽകാനും വിവരങ്ങൾ എവിടെ നിന്നാണ് ലഭിച്ചതെന്ന് വെളിപ്പെടുത്താനും ജിമിനിക്ക് കഴിയും. ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങളും പ്രദേശവും അനുസരിച്ച് സേവനം ലഭിക്കുന്നതിൽ വ്യത്യാസമുണ്ടാകാം.
സൗജന്യ അക്കൗണ്ടുകൾക്കും യോഗ്യമായ ജിമിനി അല്ലെങ്കിൽ ഗൂഗിൾ വർക്ക്സ്പേസ് പ്ലാനുകൾക്കും ഈ സേവനം ലഭ്യമാണ്. ലഭിച്ച വിവരങ്ങളുടെ ഉറവിടം പരിശോധിക്കാനുള്ള സംവിധാനവും ഇതിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

