ഉപരോധം ഒഴിവാക്കി വെനസ്വേലയുടെ എണ്ണ ഇന്ത്യയ്ക്ക് വിൽക്കാനുള്ള സന്നദ്ധത അറിയിച്ച് യുഎസ്. ഇന്ത്യയുൾപ്പെടെ ഏതു രാജ്യത്തിനും വെനസ്വേലയുടെ എണ്ണ വാങ്ങാമെന്നും എന്നാൽ പണം യുഎസിന്റെ അക്കൗണ്ടിലേക്കാണ് പോവുകയെന്നും യുഎസ് എനർജി സെക്രട്ടറി ക്രിസ്റ്റഫർ റൈറ്റ് ഒരു മാധ്യമത്തോട് വ്യക്തമാക്കി.
വെനസ്വേലയ്ക്കുമേൽ യുഎസ് ഉപരോധം ഏർപ്പെടുത്തും മുൻപ് വെനസ്വേലൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്നായിരുന്നു ഇന്ത്യ.
കാഠിന്യമേറിയ ക്രൂഡ് ഓയിലാണ് വെനസ്വേലയുടേത്. ഇതു റിഫൈനറികളിൽ എത്തിച്ച് സംസ്കരിക്കാൻ ചെലവും ഏറെ.
എന്നാൽ, ഇന്ത്യയുടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉൾപ്പെടെയുള്ള ചില റിഫൈനറികളിൽ ഈ ക്രൂഡും സംസ്കരിക്കാം.
ഭീഷണിക്കിടെ എണ്ണക്കച്ചവടം
റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ യുഎസ് ഇന്ത്യയ്ക്കുമേൽ മൊത്തം 50% തീരുവ ചുമത്തിയിരുന്നു. ഇന്ത്യ-യുഎസ് വ്യാപാരക്കരാറും വൈകുകയാണ്.
റഷ്യൻ എണ്ണ ഇറക്കുമതി തുടർന്നാൽ ഇന്ത്യയ്ക്കുമേൽ 500% തീരുവ ചുമത്തുമെന്ന് ട്രംപ് ഭരണകൂടം കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനായുള്ള ബിൽ സജ്ജമായിട്ടുണ്ട്.
ഈ പശ്ചാത്തലത്തിൽ റഷ്യയെ ഒഴിവാക്കി ക്രൂഡ് ഓയിൽ സ്രോതസ്സ് വൈവിധ്യവൽക്കരണത്തിന് ശ്രമിക്കുന്ന ഇന്ത്യയ്ക്ക് നേട്ടമാണ് വെനസ്വേലൻ എണ്ണയുടെ വരവ്.
വെനസ്വേലയിൽ യുഎസ് എണ്ണക്കമ്പനികൾ 100 ബില്യൻ ഡോളർ (ഏകദേശം 9 ലക്ഷം കോടി രൂപ) ചെലവിട്ട് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
140 കോടിപ്പേരുടെ ആവശ്യം
അതേസമയം, ഇന്ത്യയ്ക്കുമേൽ 500% തീരുവ ചുമത്തുമെന്ന ഭീഷണിക്കെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നു. 140 കോടി ജനങ്ങൾക്ക് കുറഞ്ഞവിലയ്ക്ക് ഊർജ ലഭ്യത ഉറപ്പാക്കാനും രാജ്യാന്തര എണ്ണവിപണിയിലെ സാഹചര്യങ്ങൾ പരിഗണിച്ചുമാണ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു.
ഇന്ത്യയ്ക്ക് പുറമേ റഷ്യൻ എണ്ണ വാങ്ങുന്ന ചൈന, ബ്രസീൽ തുടങ്ങി രാജ്യങ്ങൾക്കുമേലും 500% തീരുവ ചുമത്താനുള്ള ബിൽ ആണ് ട്രംപ് അനുകൂലിയായ റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സേ ഗ്രഹാമിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയത്.
യുക്രെയ്നിൽ പുട്ടിന്റെ യുദ്ധത്തിന് സാമ്പത്തികസഹായം പകരുകയാണ് എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യയെന്നാണ് ഗ്രഹാമിന്റെ ആരോപണം.
ആ എണ്ണയ്ക്ക് രാഷ്ട്രീയമില്ല
എന്നാൽ, റഷ്യൻ എണ്ണയിൽ ‘രാഷ്ട്രീയം’ കാണേണ്ടതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പ്രതികരിച്ചിരുന്നു.
മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഇന്ത്യയോട് റഷ്യൻ എണ്ണ ഏറ്റെടുക്കണമെന്നും അല്ലെങ്കിൽ രാജ്യാന്തര എണ്ണവില പരിധിവിട്ട് ഉയരുമെന്നും പറഞ്ഞത്. ഇന്ത്യ അതിനുസജ്ജമാവുകയായിരുന്നു.
അല്ലായിരുന്നെങ്കിൽ രാജ്യാന്തര ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിനുമേൽ ഉയരുമായിരുന്നുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയും പറഞ്ഞിരുന്നു.
കപ്പൽ ‘പിടിത്തം’
ഇതിനിടെ, കരീബിയൻ കടലിൽ വിലക്കും ഉപരോധവും ലംഘിച്ച് വെനസ്വേലൻ എണ്ണ നീക്കംചെയ്ത മറ്റൊരു എണ്ണക്കപ്പലും പിടിച്ചുവെന്ന് യുഎസ് വ്യക്തമാക്കി. ഇതോടെ, കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ യുഎസ് പിടിച്ചെടുക്കുന്ന 5-ാമത്തെ എണ്ണക്കപ്പലാണിത്.
റഡാറുകളെ വെട്ടിച്ച് സഞ്ചരിക്കുന്നതിനാൽ ഇവയെ ‘ഗോസ്റ്റ് ഷിപ്പ്’ എന്നാണ് വിശേഷിപ്പിക്കുന്നത്.
The
&
, in coordination with the
today announced the seizure of
the M/V Bella 1 for violations of U.S. sanctions.
The vessel was seized in the North Atlantic pursuant to a warrant issued by a U.S. federal court after being tracked by USCGC Munro.
ഇതിനിടെ, കഴിഞ്ഞദിവസം പിടിച്ച ‘ബെല്ല 1’ എന്ന എണ്ണക്കപ്പൽ സമീപകാലത്തുമാത്രം റഷ്യയിൽ റജിസ്റ്റർ ചെയ്ത പുതിയ കപ്പലാണെന്ന് യുഎസ് വ്യക്തമാക്കി. ബെല്ല 1 എന്നത് പഴയപേരാണ്.
പുതിയ പേര് ‘മാറിനേര’. നേരത്തേ ഗയാനയിൽ റജിസ്റ്റർ ചെയ്ത കപ്പലായിരുന്നു ഇത്.
പിന്നീടാണ് പേര് മാറ്റി റഷ്യയിൽ റജിസ്റ്റർ ചെയ്തത്. ഇക്കാര്യം റഷ്യ യുഎസിനെ അറിയിച്ചിട്ടുമുണ്ട്.
ചർച്ചയുമായി റിലയൻസ്
വെനസ്വേലൻ എണ്ണ ഇറക്കുമതിക്ക് അനുമതി തേടി റിലയൻസ് അധികൃതർ ട്രംപ് ഭരണകൂടവുമായി നേരിട്ട് ചർച്ചകൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
∙ 2025ന്റെ ആദ്യ 4 മാസങ്ങളിൽ റിലയൻസ് ഇൻഡസ്ട്രീസ് വെനസ്വേലൻ പൊതുമേഖലാ എണ്ണക്കമ്പനിയായ പിഡിവിഎസ്എയിൽ നിന്ന് പ്രതിദിനം 60,000 ബാരൽ വീതം എണ്ണ വാങ്ങിയിരുന്നു.
∙ പിന്നീട് യുഎസ്-വെനസ്വേല ഭിന്നതകളെ തുടർന്ന് ട്രംപ് ഭരണകൂടം പിഡിവിഎസ്എയ്ക്കുമേൽ വിലക്ക് കർശനമാക്കി.
∙ ഈ കമ്പനിയിൽ നിന്ന് എണ്ണ വാങ്ങുന്നവർക്കുമേൽ തീരുവയും ഉപരോധവും കൊണ്ടുവരുമെന്ന മുന്നറിയിപ്പും നൽകി.
∙ റിലയൻസ് അവസാനമായി വെനസ്വേലൻ എണ്ണ വാങ്ങിയത് കഴിഞ്ഞവർഷം മേയിലാണ്.
In a pre-dawn action this morning, the Department of War, in coordination with the Department of Homeland Security, apprehended a stateless, sanctioned dark fleet motor tanker without incident.
The interdicted vessel, M/T Sophia, was operating in international waters and…
കൂടുതൽ ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സന്ദർശിക്കുക
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

