കോഴിക്കോട്∙ മൈജി കഴിഞ്ഞ സാമ്പത്തികവർഷം (2025-26) സ്വന്തമാക്കിയത് റെക്കോർഡ് വിറ്റുവരവ്. 5000 കോടി രൂപ ലക്ഷ്യമിട്ട
സ്ഥാനത്ത് പറഞ്ഞു. ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ് രംഗത്ത് ദക്ഷിണേന്ത്യയിലെ മുൻനിര റീട്ടെയ്ൽ സെയിൽസ് ആൻഡ് സർവീസ് ശൃംഖലയായ മൈജി നടപ്പുവർഷം ലക്ഷ്യമിടുന്നത് 7500 കോടി രൂപയാണ്.
ജീവനക്കാരുടെ എണ്ണം നിലവിലെ 5800ൽ നിന്ന് പുതിയ തൊഴിലവസരങ്ങളൊരുക്കി 10,000ലേക്ക് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
മൈജി മറ്റ് സംസ്ഥാനങ്ങളിലേക്കും ജിസിസിയിലേക്കും
കഴിഞ്ഞ ഓണക്കാലത്ത് മാത്രം മൈജി നേടിയ വിറ്റുവരവ് 1600 കോടിയാണ്. നടപ്പുവർഷം 40-50 പുതിയ ഷോറൂമുകൾ തുറക്കാൻ ലക്ഷ്യമിടുന്നു.
വിപുലമായ കളക്ഷനുകളും ഉപഭോക്താക്കൾക്ക് ലൈവ് എക്സ്പീരിയൻസ് നൽകുന്ന സൗകര്യങ്ങളുമുള്ള എപിക് ഷോറൂമുകൾ എല്ലാ ജില്ലകളിലും ആരംഭിക്കും. കേരളം, കർണാടക, തമിഴ്നാട് എന്നിവയ്ക്ക് പുറമേ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ജിസിസി രാജ്യങ്ങളിലും സാന്നിധ്യമറിയിക്കും.
ചെറിയ തുടക്കം, വലിയ കുതിപ്പ്
2006ൽ ‘3ജി മൊബൈൽ വേൾഡ്’ എന്ന പേരിൽ കോഴിക്കോട്ട് ആയിരുന്നു മൈജിയുടെ തുടക്കം.
200 സ്ക്വയർ ഫീറ്റിൽ ആരംഭിച്ച സംരംഭമാണ് 150ലേറെ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളായി വളർന്നത്.
മൈജിയുടെ സ്വന്തം ബ്രാൻഡ്
ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ മികച്ച ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങൾ, ഹോം ആൻഡ് കിച്ചൺ അപ്ലയൻസസുകൾ എന്നിവ ലഭ്യമാക്കാനായി മൈജി സ്വന്തം ബ്രാൻഡിൽ ഉൽപന്നങ്ങൾ നിർമ്മിച്ച് ഇറക്കിയിട്ടുണ്ടെന്ന് എ.കെ. ഷാജി പറഞ്ഞു.
മൈജിയുടെ ടിവി ബ്രാൻഡായ ജി ഡോട്ടും ഡിജിറ്റൽ അക്സസറികളും ഗാഡ്മിയുടെ നോൺസ്റ്റിക്ക് പാത്രങ്ങളും കിച്ചൺ അപ്ലയൻസസുകളും മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ ലഭ്യമാണ്.
വൈകാതെ ഇവ ഇന്ത്യയിലെമ്പാടും പൊതുവിപണിയിലും അവതരപ്പിക്കും. അടുത്ത ഓണത്തിനുമുൻപ് മറ്റ് ശ്രേണിയിലെ ഉൽപന്നങ്ങളും പുറത്തിറക്കും.
ലോയൽറ്റി പ്രോഗ്രാമുകൾ
ഉപഭോക്താക്കൾ ചെലവിടുന്ന ഓരോ രൂപയ്ക്കും കൂടുതൽ മൂല്യം നൽകുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് മൈജിയുടെ ലോയൽറ്റി പ്രോഗ്രാമുകൾ.
ലാഭത്തിന്റെ ഒരു വിഹിതം വീണ്ടും പർച്ചേസ് ചെയ്യുമ്പോൾ ഉപഭോക്താവിനുതന്നെ ഇതിലൂടെ തിരിച്ചുനൽകുന്നു. ഉൽപന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താനായി മാർക്കറ്റിങ് ആൻഡ് റിസർച്ച് ടീമും മൈജിക്കുണ്ട്.
ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യർ എന്നിവരാണ് മൈജിയുടെ ബ്രാൻഡ് അംബാസഡർമാർ.
കേരളത്തിലെ 150ൽപ്പരം ഷോറൂമുകളിലും മൈജി കെയർ സർവീസ് സെന്ററുകളുണ്ട്. നൂതന സങ്കേതികവിദ്യയുള്ള ഹൈലെവൽ റിപ്പയർ സെന്ററുകളും (എച്ച്എൽആർസി) ആരംഭിക്കും.
സിഎസ്ആറിലും ശ്രദ്ധേയം
സിഎസ്ആർ പ്രവർത്തനങ്ങളിലും മൈജി ശ്രദ്ധയൂന്നുന്നു.
കുട്ടികളെ മൊബൈൽഫോൺ അഡിക്ഷനിൽ നിന്ന് അകറ്റിനിർത്തി, അവരുടെ ക്രിയാത്മക കഴിവുകൾ പ്രോൽസാഹിപ്പിക്കുന്ന ‘ഫോൺ വേണ്ട’ ക്യാംപെയ്നാണ് ഇതിലൊന്ന്. സ്ത്രീകളുടെ സംരംഭക സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള ‘ഷി സ്റ്റാർട്ട്’ മറ്റൊരു പദ്ധതിയാണ്.
എക്സ്റ്റൻഡഡ് വാറന്റി, ഗാഡ്ജറ്റ് പ്രൊട്ടക്ഷൻ പ്ലാൻ, മൈജി എക്സ്ചേഞ്ച് ഓഫർ, ആകർഷക ഫിനാൻസ് സ്കീമുകൾ, www.myg.inൽ എക്സ്പ്രസ് ഡെലിവറി തുടങ്ങി നിരവധി മൂല്യവർധിത സേവനങ്ങളും മൈജി നൽകുന്നുണ്ടെന്ന് എ.കെ.
ഷാജി പറഞ്ഞു. വിദഗ്ധ ടെക്നീഷ്യൻസിനെ സൃഷ്ടിക്കുകയെന്ന ലക്ഷ്യമുള്ള മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലൂടെ ഒട്ടേറെ വിദ്യാർഥികൾക്ക് കരിയർ സാധ്യതകൾ തുറന്നുനൽകാൻ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

