മലയാളിയുടെ സംരംഭക സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ മനോരമ ഓൺലൈൻ ഒരുക്കിയ ‘മനോരമ ഓൺലൈൻ എലവേറ്റ് ഡ്രീംസ് ടു റിയാലിറ്റി – സീസൺ 2’ന്റെ പുതിയ എപ്പിസോഡ് നാളെ വൈകിട്ട് ആറിന്. വിദൂര വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട
19 കാരന്റെ സംരംഭമായ ‘സ്കൂൾഡ് ലേണിങ്’, ഓൺലൈനിൽ ബുക്ക് ചെയ്താൽ ഡോക്ടറും നഴ്സും ഫിസിയോതെറാപ്പിസ്റ്റും ഉൾപ്പെടെയുള്ള ചികിത്സാ സേവനങ്ങൾ വീട്ടിലെത്തിക്കുന്ന ‘ക്യൂറോ കെയർ’ എന്നീ സംരംഭങ്ങളാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്. ഇവരിൽ ആർക്കാണ് 50 ലക്ഷം രൂപയുടെ സ്വപ്ന നിക്ഷേപം ലഭിച്ചതെന്ന് അറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. മലയാളത്തിലെ ആദ്യ, ബിസിനസ് പിച്ച് റിയാലിറ്റി ഷോയാണ് മനോരമ ഓൺലൈൻ എലവേറ്റ്.
വെള്ളിയാഴ്ച വൈകിട്ട് ആറിന് മനോരമ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഒമ്പതാം എപ്പിസോഡ് കാണാം. മനോരമ ഓൺലൈൻ യൂട്യൂബ് ചാനലിലും വിഡിയോ ലഭ്യമാണ്.
എലവേറ്റിന്റ അവസാന എപ്പിസോഡ് ശനിയാഴ്ച വൈകിട്ട് ആറിനാണ്. സാനിറ്ററി നാപ്കിനുകളും ഡയപ്പറുകളും പുകയില്ലാതെ ശാസ്ത്രീയമായി നിർമാർജ്ജനം ചെയ്യാൻ കഴിയുന്ന ഇൻസിനറേറ്റർ നിർമിച്ച ‘വീസ’, തുണിയലക്കാൻ മടിച്ച് ‘ഫാബ്രിക്ലീൻ’ എന്ന പേരിൽ ലോൻഡ്രി ബിസിനസ് തുടങ്ങിയ ദമ്പതികൾ എന്നിവരാണ് അവസാന എപ്പിസോഡിൽ നിക്ഷേപ പിന്തുണ തേടിയെത്തുന്നത്.
രണ്ട് എപ്പിസോഡുകളും ശനി, ഞായർ ദിവസങ്ങളിൽ രാത്രി 10ന് മഴവിൽ മനോരമയിലും കാണാം. സംരംഭകർക്ക് ബിസിനസ് ആശയങ്ങൾ അവതരിപ്പിക്കാനും നിക്ഷേപക, ഉപദേശ പിന്തുണ നേടാനും സഹായിക്കുന്ന മനോരമ ഓൺലൈൻ എലവേറ്റിലെ ആദ്യ എപ്പിസോഡുകൾ വലിയ ശ്രദ്ധനേടിയിരുന്നു. ഇതുവരെ ലക്ഷക്കണക്കിന് പേർ ഷോ കണ്ടു.
ബിസിനസ് പിച്ച് അവതരിപ്പിച്ച സംരംഭങ്ങൾക്ക് എലവേറ്റിൽ നിന്ന് ലഭിച്ചതിനു പുറമെ കൂടുതൽ നിക്ഷേപങ്ങളും ബിസിനസ് അവസരങ്ങളും കിട്ടി. ആദ്യ എപ്പിസോഡുകളിൽ പങ്കെടുത്ത ലൈഫ്ഡ്, നാച്ചുറപ്പ് എന്നീ സ്റ്റാർട്ടപ്പുകൾക്കാണ് ലക്ഷങ്ങളുടെ അധിക നിക്ഷേപം ലഭിച്ചത്.
വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ ബിസിനസ് അവസരങ്ങളും ഇവരെ തേടിയെത്തി. എലവേറ്റിൽ ഇവർ നടത്തിയ ബിസിനസ് പിച്ച് കണ്ടതിനു ശേഷമാണ് ഈ നേട്ടമെന്നതും ശ്രദ്ധേയം.
മികച്ച ബിസിനസായി വളർത്താൻ കഴിയുന്ന ആശയം, സംരംഭം, സ്റ്റാര്ട്ടപ്പുകൾ തുടങ്ങിയവയ്ക്ക് നിക്ഷേപവും വളർച്ച ഉറപ്പാക്കാൻ വിദഗ്ധരുടെ സഹായവും ഉറപ്പാക്കാനാണ് മനോരമ ഓൺലൈൻ ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ‘മനോരമ ഓൺലൈൻ എലവേറ്റ്’ സംഘിപ്പിക്കുന്നത്.
എലവേറ്റിന്റെ ആദ്യ സീസൺ വമ്പൻ ഹിറ്റായിരുന്നു. മനോരമ ഓൺലൈൻ എലവേറ്റ് സീസൺ-2ന് ലഭിച്ചത് അഞ്ഞൂറിലധികം അപേക്ഷകൾ.
ഇവരിൽ നിന്ന് ഗ്രൂമിങ്ങിന് തിരഞ്ഞടുക്കപ്പെട്ടത് 30 സ്റ്റാർട്ടപ്പുകൾ. ഫൈനലിൽ എത്തിയത് 20 എണ്ണവും.
ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ, അരോമ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ ആൻ സജീവ്, ഹെഡ്ജ് ഇക്വിറ്റീസ് ചെയർമാൻ അലക്സ് കെ.
ബാബു, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം.ജോസഫ് എന്നിവരാണ് സീസൺ-2ലെ നിക്ഷേപക പാനൽ അംഗങ്ങൾ. കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള എയ്ഞ്ചൽ നെറ്റ്വർക്ക് (കെഎഎൻ), ബ്രഹ്മ സൊല്യൂഷൻസ് എന്നിവരുടെ സഹകരണത്തോടെയാണ് മനോരമ ഓൺലൈൻ ‘മനോരമ ഓൺലൈൻ എലവേറ്റ്’ സംഘടിപ്പിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

