ന്യൂഡൽഹി ∙ തോന്നുംപടി വിമാനടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്ന വിഷയത്തിൽ അതൃപ്തി പറഞ്ഞ സുപ്രീം കോടതി, ഇതുസംബന്ധിച്ചു സത്യവാങ്മൂലം നൽകാനുള്ള നിർദേശം പാലിക്കാത്തതിന് കേന്ദ്ര സർക്കാരിനെ വിമർശിച്ചു.
വിമാനടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ടു കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ മന്ത്രാലയം സജീവമായി പരിഗണിക്കുന്നുണ്ടെന്നു കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. അനിയന്ത്രിത നിരക്കു വർധന നിയന്ത്രിക്കാൻ മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ എസ്.
ലക്ഷ്മിനാരായണൻ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. സത്യവാങ്മൂലം നൽകാത്തതിനുള്ള കാരണം വിശദീകരിക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് നിർദേശം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

