പാപ്പിനിശ്ശേരി ∙ ദേശീയപാത നിർമാണത്തിനായി വളപട്ടണം പുഴ തുരുത്തിയിൽ നിന്നു പുഴമണൽ ഖനനം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചു.
നൂറുകണക്കിന് കുടുംബങ്ങൾ കഴിയുന്ന പാപ്പിനിശ്ശേരി തുരുത്തി പട്ടികജാതി ഉന്നതിയുടെ സമീപത്തു നിന്നു തെക്ക് ഭാഗത്തേക്ക് ദൂരെ മാറി മണൽഖനനം നടത്തുമെന്നു ദേശീയപാത നിർമാണ കരാറുകാർ ഉറപ്പ് നൽകി. ഇന്നലെ പാപ്പിനിശ്ശേരി പഞ്ചായത്ത്, വളപട്ടണം പൊലീസും ചേർന്നു വിളിച്ചു ചേർത്ത നാട്ടുകാരുടെ യോഗത്തിലാണ് തീരുമാനമായത്.
അനുയോജ്യമായ സ്ഥലം കണ്ടെത്തി സംസ്കരണം നടത്തും.
കഴിഞ്ഞ ദിവസം മണലെടുപ്പിനായി യന്ത്രങ്ങളുമായി എത്തിയ നിർമാണ കരാറുകാരെ തുരുത്തിയിൽ പട്ടികജാതി ക്ഷേമസമിതി പ്രവർത്തകരും നാട്ടുകാരും ചേർന്നു തടഞ്ഞിരുന്നു. പിന്നീട് വളപട്ടണം പൊലീസ് നേതൃത്വത്തിൽ പ്രശ്നം ചർച്ച ചെയ്തെങ്കിലും പരിഹാരമായില്ല.
പുഴയിൽ നിന്നു യന്ത്രങ്ങൾ ഉപയോഗിച്ചു ഖനനം നടത്തുന്നത് കരയിടിച്ചിൽ ഭീഷണിയും കരയിലെ വീടുകൾക്ക് വലിയ അപകടം ഉണ്ടാകുമെന്നും കഴിഞ്ഞ ദിവസം മലയാള മനോരമ വാർത്ത നൽകിയിരുന്നു. ഇതിനെ തുടർന്നാണ് അധികൃതർ നിർമാണക്കമ്പനിയുമായി ചർച്ച നടത്താൻ തീരുമാനിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വളപട്ടണം പൊലീസ് ഇൻസ്പെക്ടർ, വിശ്വസമുദ്ര കമ്പനി പ്രതിനിധികൾ, സമരസമിതി പ്രവർത്തകര് എന്നിവരും പങ്കെടുത്തു.
വളപട്ടണം പുഴയിൽ പാപ്പിനിശ്ശേരി പാറക്കൽ ബോട്ടുജെട്ടിക്കു സമീപം ഡ്രജിങ് നടത്താൻ ഇൻലാൻഡ് നാവിഗേഷൻ ഡിവിഷൻ അധികൃതരാണ് അനുമതി നൽകിയത്. 1200 മീറ്റർ ദൂരപരിധിയിൽ നിർദേശിക്കപ്പെട്ട
ആഴത്തിൽ മാത്രം മണൽ ഖനനം നടത്തുന്നുവെന്നു ജിയോളജി, മൈനിങ് വകുപ്പുകൾ പരിശോധിക്കേണ്ടതുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

