കൊച്ചി ∙ കഴിഞ്ഞ ദിവസങ്ങളിൽ സ്വർണനിരക്ക് നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് അസോസിയേഷനുകൾ ഏകപക്ഷീയമായി പ്രവർത്തിച്ചുവെന്ന തരത്തിലുള്ള പരാമർശങ്ങൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ചെയർമാൻ ഡോ.ബി.ഗോവിന്ദൻ. അന്നത്തെ വിപണി സാഹചര്യങ്ങൾ വിലയിരുത്തിയാൽ പരാമർശങ്ങൾ തെറ്റാണെന്നു വ്യക്തമാകും.
ഡിസംബർ 27ന് രാജ്യാന്തര ബുള്ള്യൻ വിപണി അവധി ആയിരുന്നതിനാൽ അന്നത്തെ നിരക്കു മാറ്റം രാജ്യാന്തര വിപണിയെ അടിസ്ഥാനമാക്കിയല്ല.
ഇന്ത്യൻ ആഭ്യന്തര വിപണിയിൽ പ്രവർത്തിക്കുന്ന ബുള്ള്യൻ വ്യാപാരികളുടെ ഇടപാടുകളും പ്രാദേശിക വിപണി സാഹചര്യങ്ങളും അടിസ്ഥാനമാക്കിയായിരുന്നു.
സ്വർണനിരക്കു നിശ്ചയിക്കുന്നതിൽ രാജ്യാന്തര വിലനിലവാരം പരിഗണിക്കുന്നുണ്ടെങ്കിലും, ഭൂരിഭാഗം ജ്വല്ലറിക്കാരും ബുള്ള്യൻ വാങ്ങുന്നത് പ്രാദേശിക, മുംബൈ വിപണികളിലൂടെ ആയതിനാൽ, പ്രാദേശിക വിപണിക്കും പ്രാധാന്യം നൽകേണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ, ഉപഭോക്താക്കളെ വഞ്ചിച്ചു എന്ന തരത്തിലുള്ള ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

