ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വീണ്ടും വിള്ളലുകൾ രൂപപ്പെടുന്നു. നിലവിൽ നിലവിലുള്ള 60 ദിവസത്തെ വെടിനിർത്തൽ കരാർ പ്രകാരമുള്ള (എംഒയു) 14 നിർദേശങ്ങൾ പൂർണ്ണമായി പാലിക്കാൻ അമേരിക്ക തയാറാകാത്ത പക്ഷം തിരിച്ചടികൾക്കും യുദ്ധസമാനമായ സാഹചര്യങ്ങൾക്കും തയാറാണെന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കറും സമാധാന ചർച്ചകളിലെ മുഖ്യ പ്രതിനിധിയുമായ മുഹമ്മദ് ബാഗെർ ഖാലിബാഫ് വ്യക്തമാക്കി.
ഖാലിബാഫിന്റെ പ്രതികരണം
‘‘മറ്റേ കക്ഷി (യുഎസ്) വഴങ്ങുന്നില്ലെങ്കിൽ യുദ്ധത്തിന് ഞങ്ങൾ തയാറാണ്’’ എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. പേർഷ്യൻ ഗൾഫ് മേഖലയിലടക്കം അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങൾ കരാർ ലംഘനമാണെന്നും അതിന് സ്വാഭാവികമായ പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കരാറിലെ 14 നിർദേശങ്ങൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് മാത്രമായിരിക്കും ഇനി ചർച്ചയെന്നും അന്തിമ കരാർ സംബന്ധിച്ച ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ ഇറാന്റെ നിയന്ത്രണം അംഗീകരിക്കുക, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക, ലെബനനിലെ ആക്രമണങ്ങൾ അവസാനിപ്പിക്കുക, ഉപരോധങ്ങൾ നീക്കുക എന്നിവയാണ് കരാറിലെ പ്രധാന നിർദേശങ്ങൾ.
എണ്ണ കയറ്റുമതിയിലെ കണക്കുകൾ
ഹോർമുസിലെ കപ്പൽ ഉപരോധം യുഎസ് പിൻവലിച്ചതിനെ തുടർന്ന് ഇറാൻ 4 കോടി ബാരൽ ക്രൂഡോയിൽ കയറ്റുമതി ചെയ്തതായി ഖാലിബാഫ് അവകാശപ്പെട്ടു. മുൻപ് സംഘർഷത്തെ തുടർന്ന് 50-60 ദിവസങ്ങളോളം കയറ്റുമതി സ്തംഭിച്ചിരുന്നു.
വിവിധ ഏജൻസികളുടെ കണക്കുപ്രകാരം ഇത് 5 കോടിയിലധികം ബാരലാണ്. നരേന്ദ്ര മോദിയുടെ ഇടപെടൽ
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ചർച്ചകൾ അനിവാര്യമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓർമ്മിപ്പിച്ചു.
‘‘ചർച്ചകൾ സ്വാഗതാർഹമാണ്. സമാധാനം ഉറപ്പാക്കാനുള്ള നടപടികൾ തുടരണം.
ഇന്ത്യയ്ക്കും ലോകത്തിനും ഹോർമുസിൽ സ്വതന്ത്ര കപ്പൽയാത്ര നടക്കേണ്ടത് അനിവാര്യമാണ്’’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിപണി പ്രതികരണം
ആഗോള വിപണിയിൽ ക്രൂഡോയിൽ വിലയും സ്വർണവിലയും നേരിയ ചാഞ്ചാട്ടം തുടരുകയാണ്.
യുഎസ് ക്രൂഡ് വില 0.81% ഉയർന്ന് 70.06 ഡോളറിലെത്തിയപ്പോൾ ബ്രെന്റ് ക്രൂഡ് 1.30% ഇടിഞ്ഞ് 72.95 ഡോളറിലാണ്. സ്വർണവില ഔൺസിന് 4009 ഡോളറായി കുറഞ്ഞു.
യുഎസ് ഓഹരി വിപണികളിൽ ചിപ് ഓഹരികൾ മികച്ച മുന്നേറ്റം കാഴ്ച്ചവെച്ചെങ്കിലും ഫ്യൂച്ചേഴ്സ് വിപണിയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

