തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎം ശ്രീ (PM SHRI) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ നിർണ്ണായക യോഗം ഇന്ന് ചേരും. നിയമസഭാ സമ്മേളനത്തിന് ശേഷമുള്ള സമിതിയുടെ രണ്ടാമത്തെ യോഗമാണിത്.
പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ നിബന്ധനകൾ യോഗത്തിൽ വിശദമായി പരിശോധിക്കും.
സ്കൂളുകളുടെ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ, സിലബസ് രൂപീകരണം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ സമിതി ചർച്ച ചെയ്യും. ഒരു മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന നിർദ്ദേശമുള്ളതിനാൽ, തുടർനടപടികൾ വേഗത്തിലാക്കാൻ യോഗത്തിൽ തീരുമാനമുണ്ടാകും.
വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ, എക്സൈസ് മന്ത്രി എം ലിജു, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, മന്ത്രി പി സി വിഷ്ണുനാഥ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

