മ്യൂസിക് സ്ട്രീമിംഗ് എളുപ്പമുള്ള ഒന്നായിരിക്കുമെന്നാണ് സാധാരണയായി കരുതപ്പെടുന്നത്. ഒരു ബട്ടൺ ടാപ്പ് ചെയ്യുക, പ്ലേ അമർത്തുക, നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് പാട്ടുകൾ കേൾക്കാം.
എന്നാൽ യൂട്യൂബ് മ്യൂസിക് ആണ് ഉപയോഗിക്കുന്നതെങ്കിൽ, ചില തടസ്സങ്ങൾ ഈ ലളിതമായ അനുഭവത്തിന് വിലങ്ങുതടിയാകാറുണ്ട്. പ്ലേലിസ്റ്റുകൾ നിങ്ങളുടെ സംഗീത താത്പര്യങ്ങളെ കൃത്യമായി പ്രതിഫലിപ്പിക്കേണ്ടതുണ്ട്.
എന്നാൽ വിശ്രമവേളകളിൽ പാട്ടുകൾ ആസ്വദിക്കാൻ ശ്രമിക്കുമ്പോൾ ആപ്ലിക്കേഷന്റെ ഓട്ടോമാറ്റിക് ക്രമീകരണങ്ങൾ പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. വർഷങ്ങളോളം കഷ്ടപ്പെട്ട് തയാറാക്കിയ പ്ലേലിസ്റ്റുകളുടെ താളം തെറ്റിക്കുന്ന ഈ പ്രശ്നത്തിന് ഒരു ലളിത പരിഹാരമുണ്ട്.
യൂട്യൂബ് മ്യൂസിക്കിലെ ഓട്ടോമാറ്റിക് പ്ലേലിസ്റ്റുകളുടെ പ്രശ്നം വിപുലമായ പാട്ടുകളുടെ ശേഖരവും വീഡിയോകളുമായി മികച്ച സേവനം നൽകുമ്പോഴും, യൂട്യൂബ് മ്യൂസിക്കിന് ചില സ്വാഭാവിക പോരായ്മകളുണ്ട്. ഡിഫോൾട്ടായി, ഇത് പുതിയ ട്രാക്കുകൾ നിങ്ങളുടെ പ്ലേലിസ്റ്റിന്റെ അവസാനത്തേക്ക് സ്വയം ചേർക്കുന്നു.
ഈ പാട്ടുകൾ പൊതുവായ ട്രെൻഡുകളെ പിന്തുടരുന്നുണ്ടെങ്കിലും പലപ്പോഴും പാട്ടിന്റെ മൂഡിന് അനുയോജ്യമാകാറില്ല. ഉദാഹരണത്തിന്, ഹെവി മെറ്റൽ വർക്ക്ഔട്ട് പ്ലേലിസ്റ്റിന്റെ ഇടയിൽ അപ്രതീക്ഷിതമായി അക്കോസ്റ്റിക് ബല്ലാഡുകൾ കടന്നുവരുന്നത് മുഴുവൻ താളവും തെറ്റിക്കും.
ആപ്ലിക്കേഷന് ഈ സൂക്ഷ്മമായ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കാത്തതിനാൽ പാട്ടുകൾ ആസ്വദിക്കുന്നതിന് പകരം തുടർച്ചയായി ഫോർവേഡ് ചെയ്യേണ്ടി വരുന്നു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്ന രഹസ്യ ക്രമീകരണം യൂട്യൂബ് മ്യൂസിക്കിലെ ക്യൂ ഓപ്ഷനിലാണ് ഈ ലളിതമായ പരിഹാരം ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒരു പ്ലേലിസ്റ്റ് പ്ലേ ചെയ്തുതുടങ്ങുമ്പോൾ ‘അപ് നെക്സ്റ്റ്’ (Up Next) ബട്ടൺ ടാപ്പ് ചെയ്യുക. അതിനുശേഷം താഴേക്ക് സ്ക്രോൾ ചെയ്ത് ‘ഓട്ടോപ്ലേ’ (Autoplay) ഓപ്ഷൻ കണ്ടെത്തുക.
ഡിഫോൾട്ടായി ഈ സെറ്റിംഗ് ഓൺ ചെയ്തിരിക്കുന്നതുകൊണ്ടാണ് ആപ്ലിക്കേഷന്റെ സ്വന്തം തിരഞ്ഞെടുപ്പുകൾ പ്ലേലിസ്റ്റിലേക്ക് കടന്നുവരുന്നത്. ഈ ഓപ്ഷൻ ഓഫ് ചെയ്താൽ നിങ്ങളുടെ പ്ലേലിസ്റ്റിൽ നിങ്ങൾ ചേർക്കുന്ന പാട്ടുകൾ മാത്രമായിരിക്കും പ്ലേ ചെയ്യുക.
അവസാന പാട്ടും കഴിഞ്ഞാൽ മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള പാട്ടുകൾ തനിയെ പ്ലേ ആകുന്നത് നിന്നുപോകും. അൽഗോരിതത്തിന്റെ അടിച്ചേൽപ്പിക്കലുകളിൽ നിന്ന് നിങ്ങളുടെ പ്ലേലിസ്റ്റുകളുടെ പൂർണ്ണ നിയന്ത്രണം തിരികെ പിടിക്കാൻ ഈ ചെറിയ മാറ്റം സഹായിക്കും.
ഓട്ടോ റെക്കമെൻഡേഷനുകൾ എപ്പോഴാണ് ഉപയോഗപ്രദമാകുന്നത്? അതേസമയം, ഓട്ടോമാറ്റിക് റെക്കമെൻഡേഷനുകൾ പൂർണ്ണമായും ഒഴിവാക്കേണ്ടവയാണെന്ന് ഇതിനർത്ഥമില്ല. പുതിയ ആർട്ടിസ്റ്റുകളെ കണ്ടെത്താനോ, പാർട്ടികൾക്കായി മോേഡേൺ പോപ്പ് ഗാനങ്ങൾ പ്ലേ ചെയ്യാനോ എഐ റെക്കമെൻഡേഷനുകൾ മികച്ചതാണ്.
പ്ലേലിസ്റ്റ് ശൂന്യമായി തോന്നുമ്പോൾ സമാനമായ പാട്ടുകൾ കണ്ടെത്താനും ഓട്ടോപ്ലേ സഹായിക്കും. ‘അപ് നെക്സ്റ്റ്’ ക്യൂ വ്യക്തിഗത ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ തന്നെ, പുതിയ സംഗീതം കണ്ടെത്താൻ സാമ്പിൾസ് ടാബ് ഉപയോഗിക്കുകയും ചെയ്യാം.
ഓട്ടോപ്ലേ ഓഫ് ചെയ്തതോടെ യൂട്യൂബ് മ്യൂസിക് ഉപയോഗിക്കുന്ന രീതി തന്നെ മാറിയെന്ന് ഉപയോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തമായി തയാറാക്കിയ പ്ലേലിസ്റ്റുകളുടെ തനിമ നഷ്ടപ്പെടാതെ സംഗീതം ആസ്വദിക്കാൻ ഇത് സഹായിക്കും.
പുതിയ സംഗീതങ്ങൾ കണ്ടെത്താൻ അൽഗോരിതങ്ങൾ സഹായകരമാണെങ്കിലും, സ്വന്തം ഇഷ്ടത്തിനനുസരിച്ച് പാട്ടുകൾ തിരഞ്ഞെടുക്കുന്നതിന്റെ സുഖം വേറെ തന്നെയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

