
ന്യൂദല്‍ഹി – കേരള ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിയെ സമീപിച്ചു. വിവിധ ബില്ലുകളില്‍ ഗവര്‍ണ്ണറുടെ തീരുമാനം വൈകുന്നതിനെതിരെയാണ് ഹര്‍ജി.
എട്ട് ബില്ലുകളാണ് ഗവര്‍ണ്ണര്‍ ഒപ്പിടാതെ പിടിച്ചു വെച്ചിട്ടുള്ളത്. രണ്ട് ബില്ലുകളില്‍ രണ്ട് വര്‍ഷത്തിലേറെയായി തീരുമാനമെടുത്തിട്ടില്ല.
മൂന്ന് ബില്ലുകള്‍ പിടിച്ചുവെച്ചിട്ട് ഒരു വര്‍ഷത്തിലേറെയായെന്നും ഹര്‍ജിയില്‍ പറയുന്നു. നേരത്തെ തെലങ്കാന, പഞ്ചാബ്, തമിഴ്നാട് എന്നീ സംസ്ഥാന സര്‍ക്കാറുകളും ഗവര്‍ണമാര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
200-ാം അനുച്ഛേദം അനുസരിച്ച് നിയമസഭ പാസാക്കി പരിഗണനക്ക് വിട്ട ബില്ലുകളില്‍ ഗവര്‍ണര്‍ എത്രയും വേഗം തീരുമാനമെടുക്കണം. ഇതുണ്ടാകാത്തതിലാലാണ് ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]