
പലസ്തീൻ എന്ന രാജ്യം മനുഷ്യരുടെ ചോരയിൽ മുങ്ങിമരിക്കുകയാണെന്ന് എം സ്വരാജ്. സ്വതന്ത്ര പലസ്തീൻ യാഥാർഥ്യമാകണമെന്നും അല്ലെങ്കിൽ എന്നെന്നേക്കുമായി ഭൂപടത്തിൽനിന്ന് പലസ്തീൻ ഇല്ലാതാകുമെന്നും സ്വരാജ് പറഞ്ഞു. ഇസ്രായേലിനെ പിന്തുണച്ചുകൊണ്ടുള്ള മോദിയുടെ പ്രസ്താവന ചരിത്രത്തിലെ ഏറ്റവും വലിയ കളങ്കമായി മാറും.(M Swaraj on israel palestiene conflict)
സ്വതന്ത്ര പലസ്തീൻ യാഥാർഥ്യമാകണമെന്നും എല്ലാതരം ഹിംസകൾക്കും എതിരായ നിലപാടായി അത് മാറുമെന്നും അദ്ദേഹം പറഞ്ഞു. ഹമാസിന്റെ കമാന്‍ഡര്‍ പറയാത്ത കാര്യങ്ങൾ മാധ്യമങ്ങൾ വക്രീകരിച്ചു നൽകുന്നത് മാധ്യമ ധർമമല്ല എന്നും സ്വരാജ് കൂട്ടിച്ചേർത്തു.ഇസ്രായേൽ പിന്നീട് രൂപപ്പെട്ട രാജ്യമാണ്.
ഔപചാരികമായ കയ്യേറ്റം നടത്തികൊണ്ടാണ് ഇസ്രായേൽ രൂപം കൊണ്ടത്. ഗാന്ധി അന്ന് പറഞ്ഞത് പ്രകാരം പലസ്തീൻ അറബികൾക്ക് അവകാശപ്പെട്ടതാണ്. അത് ഇന്ത്യയുടെ നയം കൂടി ആയിരുന്നു. ഇന്ത്യ ഒരിക്കലും ഇസ്രായേലിനെ പിന്തുണച്ചിട്ടില്ലായിരുന്നുവെന്നും എം സ്വരാജ് പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപ് പലസ്തീന് അനുകൂലമായുള്ള സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ശ്രദ്ധ നേടിയിരുന്നു. എഴുത്തുകാരൻ ജയമോഹന്റെ നൂറ് സിംഹാസനങ്ങൾ എന്ന പുസ്തകത്തിലെ വരികളെ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു എം സ്വരാജ് പലസ്തീൻ ജനതയ്ക്ക് ഐകദാർഢ്യവുമായി എത്തിയത്.
Story Highlights: M Swaraj on israel palestiene conflict
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]