ഏറ്റുമാനൂർ കാട്ടാത്തി കച്ചിമറ്റം കുന്നേൽ തോമസ്– മേരി ദമ്പതികളുടെ മകൻ സെബാസ്റ്റ്യൻ തോമസ് (ടിനോജ്– 44) ആണ് ഗുരുതരമായ ശ്വാസകോശ രോഗത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. ശ്വാസകോശം മാറ്റിവയ്ക്കുകയല്ലാതെ ജീവൻ നിലനിർത്താൻ മറ്റ് മാർഗമില്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
ഹൈദരാബാദിലെ യശോദ ഹോസ്പിറ്റലിലാണ് നിലവിൽ ചികിത്സതുടരുന്നത്. ശസ്ത്രക്രിയയ്ക്ക് മാത്രം ഏകദേശം 35 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
ഇതിനുപുറമെ അനുബന്ധ ചികിത്സകൾക്കും വലിയ തുക ആവശ്യമാണ്. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് ഇത്രയും ഭീമമായ തുക കണ്ടെത്തുക അസാധ്യമാണ്.
ഡൽഹി എയിംസ് ആശുപത്രിയിൽ മെയിൽ നഴ്സ് ആയി സേവനം അനുഷ്ഠിച്ചിരുന്ന ടിനോജിന് 2021-ൽ ആണ് രോഗബാധ ഉണ്ടാകുന്നത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ശ്വാസകോശത്തെ ബാധിച്ച ഗുരുതര രോഗം ഡോക്ടർമാർ സ്ഥിരീകരിച്ചത്.
കഴിഞ്ഞ അഞ്ച് വർഷമായി തുടരുന്ന ചികിത്സയ്ക്കായി ഇതുവരെ ആറു ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയും സ്വർണാഭരണങ്ങൾ പണയം വച്ചുമൊക്കെയാണ് ഇതുവരെയുള്ള ചെലവുകൾ കുടുംബം കണ്ടെത്തിയത്.
എന്നാൽ നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കുടുംബാംഗങ്ങൾ. പണത്തിന്റെ അപര്യാപ്തതമൂളാണ് നിർണായകമായ ശസ്ത്രക്രിയ വൈകുന്നത്.
വാർധക്യ സഹജമായ അസുഖങ്ങളുള്ള മാതാപിതാക്കളും ഭാര്യയും നാലും എട്ടും വയസ്സുള്ള രണ്ട് പിഞ്ചുവിളികളുമടങ്ങുന്നതാണ് ടിനോജിന്റെ കുടുംബം. ടിനോജിന്റെ ജീവൻ രക്ഷാ ശസ്ത്രക്രിയയ്ക്കായുള്ള ധനസമാഹരണത്തിനായി അതിരമ്പുഴ പഞ്ചായത്ത് അംഗം സനിൽ ജോസഫ് കാട്ടാത്തി, ടിനോജിന്റെ സഹോദരൻ സിറിയക് തോമസ് എന്നിവരുടെ പേരിൽ ഏറ്റുമാനൂർ തവളക്കുഴി ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

