എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ വിവാദത്തിലും കെഎസ്ഇബി വൈദ്യുതി കരാറിലും ശക്തമായ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്.
എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥ വൃന്ദം അഴിമതിക്കാരാണെന്നാണ് കമ്മീഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിക്ക് ബന്ധമുള്ള ബാറിനെക്കുറിച്ച് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ഇതിനുപിന്നിൽ ആരാണെന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഴിമതി ഉദ്യോഗസ്ഥരുമായും ബാർ ഉടമകളുമായും മന്ത്രിക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞുവെന്നും ഇക്കാര്യത്തിൽ എക്സൈസ് മന്ത്രി മറുപടി പറയണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.
കെഎസ്ഇബി വൈദ്യുതി കരാർ വലിയ അഴിമതിയുടെ ഭാഗമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ആ കരാറിന് കൂട്ടുനിൽക്കാത്തതുകൊണ്ടാണ് രാജമാണിക്യത്തെ മാറ്റിയതെന്നും പറഞ്ഞു. മുൻ സർക്കാർ ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കട്ടെയെന്നും, എന്നാൽ ഇപ്പോൾ പുറത്തുവന്ന വിവാദത്തിലാണ് യഥാർത്ഥത്തിൽ മറുപടി പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടേത് ന്യായമായ സമരമാണെന്ന് വിശേഷിപ്പിച്ച എം.വി. ഗോവിന്ദൻ, സർവകലാശാലയുടേത് കടന്നാക്രമണ രീതിയാണെന്നും കൂട്ടിച്ചേർത്തു.
പരിഷ്കൃത സമൂഹത്തിൽ കേട്ടുകേൾവിയില്ലാത്ത ശിക്ഷാരീതിയാണ് അവിടെ നടപ്പിലാക്കുന്നതെന്നും, ബിജെപിയുടെ ഭരണം കോൺഗ്രസിലൂടെയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

