തിരുവനന്തപുരം: പാങ്ങാപ്പാറ അഭിറാം കൊലപാതക കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി കസ്റ്റഡിയിൽ എടുത്തു.
കേസിൽ ഉൾപ്പെട്ട രണ്ടാം പ്രതി ഉമറിന്റെ പെൺസുഹൃത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
22 കാരിയായ യുവതിക്ക് കൊലപാതകത്തെക്കുറിച്ച് മുൻകൂട്ടി അറിയാമായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇവരുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നാണ് സൂചന.
ഇതിന്റെ ഭാഗമായി പ്രതികളുടെ വീടുകളിൽ പൊലീസ് വ്യാപക പരിശോധന നടത്തി. അതേസമയം, കൊല്ലപ്പെട്ട
അഭിറാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും അപ്രത്യക്ഷമായ ചാറ്റുകൾ വീണ്ടെടുക്കാനുള്ള സൈബർ പരിശോധന പുരോഗമിക്കുകയാണ്. ഈ ചാറ്റുകൾ എങ്ങനെ, ആര് ഡിലീറ്റ് ചെയ്തു എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
അഭിറാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മറ്റൊരു പെൺസുഹൃത്തുമായി പങ്കുവെച്ചിരുന്നു എന്ന വിവരവും അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

