അമേരിക്കയിലെ പ്രമുഖ നഗരങ്ങളിലൊന്നായ ലോസാഞ്ചലസിന്റെ മേയർ പദവിയിലേക്ക് മലയാളി സാന്നിധ്യം. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്കയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച 45-കാരിയായ നിത്യ രാമന് ആണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.
എതിരാളിയായ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി കാരന് ബാസിനെ പരാജയപ്പെടുത്തിയാണ് നിത്യ വിജയം കൈവരിച്ചത്. കേരളവുമായി ആഴത്തിലുള്ള വേരുകളുള്ള വ്യക്തിയാണ് നിത്യ രാമൻ.
കേരളത്തില്‍ ജനിച്ച നിത്യയുടെ കുട്ടിക്കാലം തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിലായാണ് ചെലവഴിച്ചത്. അച്ഛന് വെങ്കിട്ടരാമന്റെ ജന്മനാടായ തിരുവനന്തപുരവും അമ്മ സുധയുടെ നാടായ തൃശൂരുമാണ് ഇവർക്ക് കുടുംബപരമായി ബന്ധമുള്ള ഇടങ്ങൾ.
അച്ഛന് വെങ്കിട്ടരാമന് കെല്‍ട്രോണിലും അമ്മ സുധ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലുമാണ് ജോലി ചെയ്തിരുന്നത്. നിത്യയ്ക്ക് വെറും ആറു വയസ്സുള്ളപ്പോഴാണ് കുടുംബം അമേരിക്കയിലേക്ക് കുടിയേറുന്നത്.
അമേരിക്കയിലേക്ക് പോകുന്നതിന് മുൻപ് നടനനികേതനത്തില് പ്രവര്‍ത്തിച്ചിരുന്ന ഭാരതീയവിദ്യാഭവനിലായിരുന്നു എല്‍കെജി മുതൽ നിത്യ പഠനം ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

