കൊച്ചിയിൽ യുവ ഡോക്ടർക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ നിർണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. ഈ ആക്രമണം പൂർണ്ണമായും ആസൂത്രണം ചെയ്തത് അതുല്യ ചന്ദ്രയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പ്രതിയായ അതുല്യയുടെ ബന്ധുവുമായുള്ള ഡോക്ടറുടെ സൗഹൃദമാണ് ഈ തർക്കത്തിലേക്ക് നയിച്ചത്. വിഷയം ഒതുക്കി തീർക്കാനായി അതുല്യയും ബിപിൻ പെരുമ്പള്ളിയും ചേർന്ന് ഡോക്ടറോട് വലിയ തുക ആവശ്യപ്പെടുകയായിരുന്നു.
ആറ് കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ ഇത്രയും വലിയ തുക നൽകാൻ കഴിയില്ലെന്ന് ഡോക്ടർ വ്യക്തമാക്കിയതോടെ, സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിടുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു.
ഡോക്ടർ ഭീഷണിക്ക് വഴങ്ങാൻ തയ്യാറാകാതെ വന്നതോടെയാണ് ആക്രമണം അരങ്ങേറിയത്. സംഭവത്തിന് പിന്നിൽ ഹണി ട്രാപ്പ് സംഘമാണോ പ്രവർത്തിച്ചിട്ടുള്ളത് എന്ന കോണിലും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി അതുല്യയുടെ ബന്ധുവിന്റെ മൊഴി രേഖപ്പെടുത്തും. കേസിൽ പ്രതിയായ മറ്റൊരു നടൻ ബിപിൻ പെരുമ്പള്ളിയുടെ ഡ്രൈവർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
എൻഡിപിഎസ് കേസുകളും അടിപിടിയും അടക്കം എട്ടോളം കേസുകളിൽ പ്രതിയാണ് ഡ്രൈവറായ വിഷ്ണു എന്നും പൊലീസ് വ്യക്തമാക്കി. കവർച്ച ചെയ്യപ്പെട്ട
മൊബൈൽ ഫോണുകൾ ഒളിവിൽ കഴിയുന്ന പ്രതിയായ ജിം ട്രെയിനറുടെ പക്കലാണ് ഉള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

