അമേരിക്കയുടെ ഇടപെടലുകൾക്കും രാഷ്ട്രീയ മാറ്റങ്ങൾക്കും ഇടയിലും സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്ന് ടെഹ്റാൻ രംഗത്ത്. ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ നേടിയ ഭൂരിപക്ഷം രാജ്യത്തിന്റെ വിദേശനയത്തെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് പുതിയ പ്രതികരണം വന്നിരിക്കുന്നത്.
എക്സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക ഹാൻഡിൽ വഴിയാണ് മുജ്തബ ഖമനയി തന്റെ നിലപാട് അറിയിച്ചത്. സംഘർഷം ആരംഭിച്ചതിനു ശേഷം ഇതുവരെ അദ്ദേഹം നേരിട്ട് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
അമേരിക്കൻ ഭരണകൂടം വീണ്ടും ഇറാനെ ലക്ഷ്യമിട്ട് സൈനിക നടപടികൾ തുടരുകയാണെങ്കിൽ, പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങൾ കൂടുതൽ രൂക്ഷമായ രീതിയിലേക്ക് വ്യാപിക്കുമെന്നാണ് അദ്ദേഹം നൽകിയിരിക്കുന്ന ശക്തമായ മുന്നറിയിപ്പ്. അധിനിവേശ നടപടികൾ ഇനിയും ആവർത്തിക്കപ്പെടുന്ന പക്ഷം തിരിച്ചടികളുടെ സ്വഭാവവും വ്യാപ്തിയും വളരെ വലുതായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് ഗൾഫ് മേഖല ഇനി ഒരുകാരണവശാലം സുരക്ഷിതമായ ഇടമായിരിക്കില്ലെന്നും മുജ്തബ ഖമനയി ഓർമിപ്പിച്ചു. അയൽരാജ്യങ്ങൾ ആരും ഇനി അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് സുരക്ഷാ കവചം തീർക്കാൻ തയാറാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

