റെഡ്ഡിറ്റിൽ ആരാധകരുമായി നടത്തിയ സംശയനിവാരണ വേളയിൽ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ പങ്കുവെച്ച ഒരു ചെറിയ വരിയാണ് ഇപ്പോൾ സൈബർ ലോകത്ത് വലിയ ചർച്ചയായിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസണെക്കുറിച്ചുള്ള ഒരു ആരാധകന്റെ ചോദ്യത്തിന് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രമായ ‘നരസിംഹം’ സിനിമയിലെ സൂപ്പർതാരം മോഹൻലാലിന്റെ പ്രശസ്തമായ ഡയലോഗായ ‘നീ പോ മോനെ ദിനേശാ’ എന്നായിരുന്നു സച്ചിന്റെ മറുപടി.
ടി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായക സാന്നിധ്യമായ മലയാളി താരം സഞ്ജു സാംസണ് നൽകിയ ഉപദേശം എന്തായിരുന്നു എന്ന ചോദ്യത്തിനാണ് മാസ്റ്റർ ബ്ലാസ്റ്റർ ഈ രസകരമായ മറുപടി നൽകിയത്.
സച്ചിന്റെ ഈ പ്രതികരണത്തിന്റെ സ്ക്രീൻഷോട്ട് സഞ്ജു സാംസൺ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവെക്കുകയുണ്ടായി. ഈ വാക്കിന്റെ അർത്ഥം വിശദീകരിക്കാൻ ഏറ്റവും യോഗ്യൻ മലയാളത്തിന്റെ സ്വന്തം ലാലേട്ടനാണെന്ന് വ്യക്തമാക്കിക്കൊണ്ട് മോഹൻലാലിനെയും സഞ്ജു പോസ്റ്റിൽ ടാഗ് ചെയ്തിരുന്നു.
സഞ്ജുവിന്റെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ സാക്ഷാൽ മോഹൻലാൽ തന്നെ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. സച്ചിനെയും സഞ്ജുവിനെയും ടാഗ് ചെയ്തുകൊണ്ട് മോഹൻലാൽ നൽകിയ മറുപടി ഇങ്ങനെയായിരുന്നു: ‘മോനെ സഞ്ജു… സിക്സറടിച്ചശേഷം ബൗളർമാരോട് സച്ചിൻ പറഞ്ഞിരുന്നത് ‘നീ പോ മോനെ ദിനേശാ’..നീ പോയി അടുത്ത പന്തെറിയ് എന്നായിരുന്നു.
ഇപ്പോൾ നീയും അതുപോലെയാണ്. അത് തുടരൂ, അടുത്ത ബൗളർ നിന്നെ കാത്തിരിക്കുന്നു.’ ഇന്ത്യൻ ക്രിക്കറ്റിലെയും മലയാള സിനിമയിലെയും ഇതിഹാസങ്ങൾ തമ്മിലുള്ള ഈ രസകരമായ ആശയവിനിമയം ഇതിനോടകം തന്നെ വലിയ രീതിയിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

