പത്തനംതിട്ട ജില്ലയിലെ അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമവുമായി ബന്ധപ്പെട്ട
കേസിൽ നിർണായക നടപടി. സംഭവത്തിൽ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിചേർത്തു.
ഇവർക്കെതിരെ അതിക്രമിച്ചുകയറിയെന്ന കുറ്റാരോപണവും വകുപ്പും കൂടി കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫെന്നി നൈനാൻ, നെസ്മൽ, അബിൻ ശിവദാസ് എന്നിവരും ഈ കേസിലെ മറ്റു പ്രതികളാണ്.
പുതിയ വകുപ്പുകൾ ചേർത്ത സാഹചര്യത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ അറസ്റ്റ് ഉണ്ടാവുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വ്യക്തത വന്നിട്ടില്ല. അതേസമയം, പൊലീസിനെ ആക്രമിച്ചെന്ന കേസിൽ അറസ്റ്റിലായിരുന്ന യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡന്റിന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
മൂന്നുമാസത്തിനിടെ പൊലീസ് ഒരു നോട്ടീസ് പോലും നൽകിയില്ലെന്നും അറസ്റ്റിലായ ജയകൃഷ്ണൻ പള്ളിക്കൽ യഥാർത്ഥ പ്രതിയല്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. കേസിലെ ഒന്നാംപ്രതി ബിജു ഉണ്ണിത്താന് മുൻകൂർ ജാമ്യം ലഭിച്ചതും പ്രതിഭാഗം പ്രധാനവാദമായി ഉയർത്തിക്കാട്ടിയിരുന്നു.
തനിക്കെതിരെയുള്ള നടപടികളിൽ പ്രതികരിച്ചുകൊണ്ട് ശ്രീനാദേവി കുഞ്ഞമ്മ രംഗത്തെത്തി. മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചത് നിയമപരമായ കാര്യങ്ങൾ മാത്രമാണെന്നും അവർ വ്യക്തമാക്കി.
കേസുകളെ നിയമപരമായി നേരിടുമെന്നും പത്തനംതിട്ട ഡിസിസിക്ക് തന്നോട് ഏതെങ്കിലും തരത്തിലുള്ള അതൃപ്തിയുള്ളതായി അറിവില്ലെന്നും പറഞ്ഞ അവർ, അന്വേഷണത്തെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നതായും കൂട്ടിച്ചേർത്തു.
അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണം ഗൗരവകരമായി കാണുന്നുവെന്നും സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമ കേസിൽ കൂടുതൽ പ്രതികളെയും കുറ്റപത്രവും ഉടൻ ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ഡിജിപി പത്തനംതിട്ട എസ്പിയോട് വിശദീകരണം തേടിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം നടപടികൾ വേഗത്തിലാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

