കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പെൺകുട്ടി മരണമടഞ്ഞു. കരുനാഗപ്പള്ളി നാട്ടന്നൂർ സ്വദേശിനിയായ ഹർഷ (17) ആണ് ജീവനൊടുക്കിയത്.
പ്രശാന്ത് – രാജലക്ഷ്മി ദമ്പതികളുടെ ഏക മകളാണ് ഹർഷ. കരുനാഗപ്പള്ളി എ എം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഈ ദാരുണ സംഭവം ഉണ്ടായത്.
വയറുവേദനയും ഛർദ്ദിയേയും തുടർന്നാണ് പെൺകുട്ടിയെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് ഛർദ്ദിയെത്തുടർന്ന് ആർഷയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ, മകളുടെ മരണത്തിന് കാരണം ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാ പിഴവാണെന്ന് കുട്ടിയുടെ അച്ഛൻ പ്രശാന്ത് ആരോപിച്ചു. ഹർഷ മരണപ്പെട്ട
ശേഷമാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ തയ്യാറായതെന്നും കുടുംബം കുറ്റപ്പെടുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

