ഹൈദരാബാദ്: മുറാസു ചുഴലിക്കാറ്റിനെ തുടര്‍ന്ന് തെലങ്കാനയിലെ സെക്കന്തരാബാദില്‍ കുടുങ്ങിയ ഇടുക്കി സേനാപതിയിലെ മാര്‍ ബേസില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന 91 അംഗ സംഘം നാളെ (നവംബര്‍ 04 ന്) പുലര്‍ച്ചെ നാട്ടിലേയ്ക്ക് തിരിക്കും. സെക്കന്തരാബാദില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പുലര്‍ച്ചെ 5 മണിക്ക് പുറപ്പെടുന്ന സ്പെഷ്യല്‍ ട്രെയിനിലാണിവര് മടങ്ങുക.
( Cyclonic Storm Murasu tour group stranded in Telangana return soon) ഇക്കഴിഞ്ഞ 31 നാണ് സംഘം പഠനയാത്രയ്ക്കായി ട്രെയിന്‍ മാര്‍ഗ്ഗം സെക്കന്തരാബാദിലേയ്ക്ക് പോയത്. യാത്ര പൂര്‍ത്തിയാക്കി ഇന്ന് ഉച്ചയ്ക്ക് 2.30 നുളള ട്രെയിനില്‍ നാട്ടിലേയ്ക്ക് മടങ്ങാനിരുന്നതുമാണ്.
താമസിച്ചിരുന്ന മുറികള്‍ വെക്കേറ്റ് ചെയ്ത് റെയില്‍വേ സ്റ്റേഷനിലേയ്ക്കുളള യാത്രാമധേയാണ് മുറാസു ചുഴലിക്കാറ്റിനെതുടര്ന്നുളള സാഹചര്യം കണക്കിലെടുത്ത് ട്രെയിനുകള്‍ റദ്ദാക്കിയെന്ന് വിവരം അറിയുന്നത്. തുടര്‍ന്ന് സംഘം മുഖ്യമന്ത്രിയുടെ ഓഫീസുമായും ഉടുമ്പന്‍ചോല എം എല്‍ എ അഡ്വ സേനാപതി വേണുവുമായും ബന്ധപ്പെട്ടു.
തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശാനുസാരണം പഠനയാത്രാസംഘത്തിന്റെ മടക്കയാത്രയും അതുവരെയുളള താമസസൗകര്യവും നോര്‍ക്ക റൂട്ട്സ് വഴി ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചത്. ബെംഗളൂരു, ചെന്നൈ എന്‍.ആര്.കെ ഡെവലപ്മെന്റ് ഓഫീസര്‍മാര്‍ തെലങ്കാനയിലെ മലയാളി അസ്സോസിയേഷനുകളുമായി ചേര്‍ന്ന് സംഘത്തിനാവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കി.
പിന്നീട് സെക്കന്തരാബാദിലെ സൗത്ത് സെന്റട്രല്‍ റെയില്‍വേ ഡിവിഷണല്‍ റീജിയണല്‍ മാനേജര്‍ ആര് ഗോപാലകൃഷ്ണന്, ജോയിന്റ് ജനറല്‍ മാനേജര്‍ സതീഷ് കുമാര്‍, കൊമേഷ്യല്‍ ഇന്‍സ്പെക്ടര്‍ സയ്യീദ് അമറുദ്ദീന് ഉള്‍പ്പെടെയുളള മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് റെയില്‍വേസ്റ്റേഷനിലെ ഡോര്‍മെറ്ററി സംവിധാനവും യാത്രചെയ്യാനാവശ്യമായ റിസര്‍വേഷനും ലഭ്യമായത്. ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

