പത്തനംതിട്ട ജില്ലയിലെ അടൂർ പൊലീസ് സ്റ്റേഷനുനേരെ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട
കേസിൽ ഒടുവിൽ ഔദ്യോഗിക നടപടികൾ ആരംഭിച്ചു. സംഭവത്തിൽ യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് അറസ്റ്റിലായിട്ടുണ്ട്.
ജയകൃഷ്ണൻ പള്ളിക്കൽ ആണ് ഇപ്പോൾ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജൂലൈ 11ന് യൂട്യൂബർ രാജൻ ജോസഫിനെ തടഞ്ഞതുമായി ബന്ധപ്പെട്ട
തർക്കത്തിനിടയിൽ പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിൽ കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെയാണ് പ്രാഥമികമായി കേസെടുത്തിരുന്നതെങ്കിലും, പിന്നീട് കാര്യമായ തുടർനടപടികൾ ഉണ്ടായിരുന്നില്ല.
എന്നാൽ, സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പൂർണ്ണമായി പുറത്തുവന്നതോടുകൂടിയാണ് പൊലീസ് അന്വേഷണം ശക്തമാക്കുകയും മറ്റു പ്രതികളുടെ അറസ്റ്റിലേക്ക് കടക്കുകയും ചെയ്തത്. കേസിൽ ഉൾപ്പെട്ട
മറ്റ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റും ഉടൻ തന്നെ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, ശ്രീനാദേവി കുഞ്ഞമ്മയെ കേസിലെ പ്രതിയാക്കുന്ന കാര്യത്തിൽ കൂടുതൽ സൂക്ഷ്മമായ അന്വേഷണം ആവശ്യമാണെന്നാണ് പൊലീസിന്റെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

