ഫുട്ബോൾ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന 2026 ലോകകപ്പിന്റെ പ്രത്യേക ചാംപ്യൻഷിപ് മോതിരം സ്വന്തമാക്കി മലയാളി വ്യവസായി. മുക്കം അഗസ്ത്യൻമൂഴി സ്വദേശിയായ സുകുമാരൻ ഇരുൾകുന്നുമ്മൽ ആണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.
കായികരംഗത്തോടുള്ള കടുത്ത ആവേശം കൈമുതലാക്കിയ ഇദ്ദേഹം ഇതിനു മുൻപും ശ്രദ്ധേയമായ ഫുട്ബോൾ ശേഖരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. മുൻപ് റഷ്യയിലും ഖത്തറിലും നടന്ന ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണാൻ സുകുമാരൻ യാത്ര ചെയ്തിരുന്നു.
ഇതിനുപുറമെ, റഷ്യ, ഖത്തർ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നടന്ന ലോകകപ്പ് ഫൈനൽ പോരാട്ടങ്ങളിൽ ഉപയോഗിച്ച ഔദ്യോഗിക പന്തുകളും ഇദ്ദേഹം സ്വന്തമാക്കി സൂക്ഷിക്കുന്നുണ്ട്. അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനായ ഫിഫ പ്രത്യേകം രൂപകൽപന ചെയ്തതാണ് ഈ ചാംപ്യൻഷിപ് മോതിരം.
ഈ സവിശേഷ മോതിരത്തിൽ ലോകകപ്പ് ട്രോഫിയുടെ മാതൃകയും ആലേഖനം ചെയ്തിട്ടുണ്ട്. ആകെ നിർമ്മിച്ച മോതിരങ്ങളിൽ 30 എണ്ണം വിജയിച്ച ടീമിനുള്ളതാണ്.
ബാക്കിയുള്ള 1996 മോതിരങ്ങൾ ഫുട്ബോൾ ആരാധകർക്കായി മാറ്റിവെച്ചതാണ്. ഇതിൽ നൂറാമത്തെ മോതിരമാണ് സുകുമാരൻ തന്റെ പേരിലാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

