തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂർ സർക്കാർ കെ വി എൽ പി എസിലെ വിദ്യാർത്ഥിനി റുവാനിക്ക് വാഗ്ദാനം ചെയ്ത പുതിയ വീട് യാഥാർത്ഥ്യമായി. എംജിഎം ഗ്രൂപ്പ് നിർമ്മിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ റുവാനിക്കും കുടുംബത്തിനും മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി.
अत्यंत സന്തോഷത്തോടെയാണ് റുവാനിയും കുടുംബാംഗങ്ങളും മുഖ്യമന്ത്രിയിൽനിന്ന് വീടിന്റെ താക്കോൽ ഏറ്റുവാങ്ങിയത്. “രാത്രിയിൽ മഴ പെയ്താൽ ഉറങ്ങാനാകുന്നില്ല… അതുക്കൊണ്ടു പ്രിയ മുഖ്യമന്ത്രി അങ്കിളേ… ഞങ്ങൾക്ക് പുതിയ വീടുവച്ചു തരുമോ… അതിൽ ഞങ്ങളുറങ്ങാം… ഞാൻ വലുതാകുമ്പോൾ പൈസ തരാം…” എന്ന് റുവാനി അഭ്യർത്ഥിക്കുന്ന വീഡിയോ കഴിഞ്ഞ ജൂണിൽ പുറത്തുവന്നിരുന്നു.
ഈ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി റുവാനിയുടെ മാതാവ് പ്രിയങ്കയുടെ ഫോണിൽ നേരിട്ട് ബന്ധപ്പെടുകയും വീട് നിർമ്മിച്ചു നൽകാമെന്ന് ഉറപ്പുനൽകുകയും ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഗ്ദാനത്തിന് പിന്നാലെ, കൊട്ടാരക്കര ആസ്ഥാനമായുള്ള എംജിഎം ഗ്രൂപ്പ് ചെയർമാൻ ഡോ.
ഗീവർഗീസ് യോഹന്നാൻ വീട് നിർമ്മാണച്ചുമതല ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. വെറും മൂന്ന് മാസം കൊണ്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.
റുവാനിക്ക് വീട് നിർമ്മിച്ചു നൽകിയതുൾപ്പെടെയുള്ള എംജിഎം ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ചടങ്ങിൽ മുഖ്യമന്ത്രി അഭിനന്ദിച്ചു. പ്രശസ്ത നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന വിദ്യാമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി റുവാനിയുടെ തുടർവിദ്യാഭ്യാസത്തിനുള്ള മുഴുവൻ സഹായങ്ങളും നൽകുമെന്ന് എംജിഎം ഗ്രൂപ്പ് ചെയർമാൻ ഡോ.
ഗീവർഗീസ് യോഹന്നാൻ അറിയിച്ചു. എംജിഎം സ്കൂളിൽ സൗജന്യ തുടർപഠനത്തിനുള്ള സൗകര്യവും ഒരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ലളിതമായ ചടങ്ങിൽ എം. വിൻസെന്റ് എംഎൽഎ, എം.ജി.എം ചെയർമാൻ ഡോ.
ഗീവർഗീസ് യോഹന്നാൻ, ജൈനമ്മ യോഹന്നാൻ, എം.ജി.എം സി.ഒ.ഒ ആൽഫ മേരി വർഗീസ്, എം.ജി.എം അഡ്മിൻ മാനേജർ ആർ. സുനിൽ കുമാർ, എം.ജി.എം ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ അഹിനസ്, എം.ജി.എം പബ്ലിക് റിലേഷൻ ഓഫീസർ ഒ.കെ.
രവിശങ്കർ, ജാനകി ബിൽഡേഴ്സ് പ്രതിനിധികൾ, റുവാനിയുടെ മാതാപിതാക്കൾ എന്നിവർ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

