സംസ്ഥാനത്ത് വലിയ കോലാഹലങ്ങൾക്ക് വഴിവെച്ച വിവാദ നിയമനത്തിൽ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചു. ചട്ടങ്ങളും മാനദണ്ഡങ്ങളും പൂർണ്ണമായും കാറ്റിൽപ്പറത്തിക്കൊണ്ട് സ്പെഷൽ റിക്രൂട്ട്മെന്റിലൂടെ എസ്എഫ്ഐ നേതാവിന് ഡിവൈഎസ്പി പദവിയിലേക്ക് നിയമനം നൽകിയെന്ന ഗുരുതര പരാതിയിലാണ് ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.
സേവ് യൂണിവേഴ്സിറ്റി ഫോറം ചെയർമാൻ ആർ.എസ്. ശശികുമാർ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടുകളും അഴിമതി ആരോപണങ്ങളും പരിശോധിക്കുന്നതിനായി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം മേധാവി അജിതാ ബീഗത്തിന് ആഭ്യന്തര മന്ത്രി കൃത്യമായ നിർദേശം നൽകിക്കഴിഞ്ഞു.
എറണാകുളത്തു നിന്നുള്ള എസ്എഫ്ഐ നേതാവായ കെ.ജെ. ജിതിനെയാണ് സ്പെഷൽ റിക്രൂട്ട്മെന്റ് വഴി ഉന്നത പദവിയിലേക്ക് നിയമിക്കാൻ പിഎസ്സി തീരുമാനിച്ചിരുന്നത്.
ബികോം പരീക്ഷയ്ക്ക് ഗ്രേസ് മാർക്ക് ലഭിച്ചതുടങ്ങിയ ആനുകൂല്യങ്ങൾ കൊണ്ട് മാത്രം വിജയം കരസ്ഥമാക്കിയ കെ.ജെ. ജിതിൻ, പൊലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ മെയിൻ ലിസ്റ്റിൽ പോലും ഇടം നേടിയിരുന്നില്ല എന്ന വിവരമാണ് പുറത്തുവരുന്നത്.
മുൻ സർക്കാർ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പുള്ള നാളുകളിൽ, എല്ലാ നടപക്രമങ്ങളും അതിവേഗത്തിലും തിടുക്കത്തിലും പൂർത്തീകരിച്ച് ഇയാൾക്ക് നിയമനം നൽകാനുള്ള നീക്കമാണ് പിഎസ്സിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് പ്രധാന ആരോപണം. ഈ തസ്തികയിലേക്ക് ആകെ 17,392 ഉദ്യോഗാർത്ഥികളാണ് അപേക്ഷ സമർപ്പിച്ചിരുന്നത്.
അപേക്ഷ അയയ്ക്കുന്നതിനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരുന്നത് 2025 സെപ്റ്റംബർ 10 ആയിരുന്നു. തുടർന്ന് ഔദ്യോഗിക എഴുത്തുപരീക്ഷ നടന്നത് 2025 ഡിസംബർ 31 നും, കായിക ക്ഷമതാ പരീക്ഷ മാർച്ച് 16 നുമാണ് നടത്തപ്പെട്ടത്.
അതിനുശേഷം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ, അതായത് 2026 ഏപ്രിൽ 22 ന് അഭിമുഖവും തുടർന്ന് മേയ് ആറിന് അവസാന റാങ്ക് ലിസ്റ്റും അതിവേഗം പ്രസിദ്ധീകരിക്കപ്പെടുകയാണുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

