തെക്കുകിഴക്കൻ അറബിക്കടലിലെ ആഴക്കടൽ മേഖലയിൽനിന്നു പുതിയ ഇനം ഇലക്ട്രിക് തിരണ്ടി മത്സ്യത്തെ (ഇലക്ട്രിക് റേ) ശാസ്ത്രജ്ഞർ കണ്ടെത്തി. ‘ടെട്രോനാർസ് രാമനമൂർത്തി’ എന്നു ശാസ്ത്രീയനാമം നൽകിയ മത്സ്യത്തിന്, കടും നിറവും കണ്ടെത്തിയ പ്രദേശവും പരിഗണിച്ച് ‘അറേബ്യൻ ബ്ലാക്ക് ഇലക്ട്രിക് റേ’ എന്ന പൊതുനാമവും നിർദേശിച്ചിട്ടുണ്ട്.
വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ടെട്രോനാർസ് ജനുസ്സിൽപ്പെട്ട മത്സ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്.
ചെന്നൈയിലെ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ മറീൻ ബയോളജി റീജനൽ സെന്ററിലെ സയന്റിസ്റ്റ് ഡോ. കെ.കെ.
ബിനീഷിന്റെ നേതൃത്വത്തിലായിരുന്നു പഠനം. ഗവേഷണ വിദ്യാർഥിയായ കാശിനാഥ് അനിൽ, അമേരിക്കയിലെ മോസ് ലാൻഡിങ് മറൈൻ ലബോറട്ടറീസിലെ പസിഫിക് ഷാർക്ക് റിസർച് സെന്റർ ശാസ്ത്രജ്ഞൻ ഡോ.
ഡേവിഡ് എ. എബർട്ട് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
രാജ്യാന്തര ശാസ്ത്ര ജേണലായ ‘സൂട്ടാക്സ’യിലാണ് (Zootaxa) ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്. ഡീപ് ഓഷ്യൻ മിഷൻ ഡയറക്ടറും നാഷനൽ സെന്റർ ഫോർ കോസ്റ്റൽ റിസർച് ഡയറക്ടറുമായ ഡോ.
എം.വി. രാമനമൂർത്തിയോടുള്ള ആദരസൂചകമായാണു പുതിയ ഇനത്തിനു പേരു നൽകിയത്.
അ അരൂർ മേഖലയുമായി ബന്ധപ്പെട്ടാണ് ഈ പുതിയ സമുദ്രശാസ്ത്ര കണ്ടെത്തൽ പുറത്തുവന്നിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

