കൊച്ചി: ചേരാനല്ലൂർ വാഹന അപകട കേസിൽ നിയമനടപടികൾ കർശനമാക്കി അന്വേഷണ സംഘം.
അപകടത്തിൽ പ്രതിയായ 17 കാരന്റെ വ്യക്തി വിവരങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചവർക്കെതിരെ എറണാകുളം സൈബർ പോലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിലെ 17 യൂസർ ഐഡികൾക്ക് എതിരെയാണ് കോടതി നിർദേശത്തെ തുടർന്ന് നടപടി സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, കേസിൽ പ്രതിയുടെ പിതാവിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പോലീസ് കോടതിയിൽ ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ചു. പ്രതി ഉന്നത സ്വാധീനമുള്ളയാളാണെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂട്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും അതിനാൽ മുൻകൂർ ജാമ്യം നൽകരുതെന്നുമാണ് പോലീസിന്റെ നിലപാട്. നിലവിൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം അഞ്ചാം തീയതിയിലേക്ക് മാറ്റിയിരിക്കുകയാണ്.
നേരത്തെ ജഡ്ജിയെ അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കിയിരുന്നു. ജഡ്ജി തെളിവ് നശിപ്പിച്ചു എന്ന ജലപാലകൃഷ്ണന്റെ കുടുംബത്തിന്റെ ആരോപണത്തിൽ ക്രൈം ബ്രാഞ്ച് ഉടൻ മൊഴി രേഖപ്പെടുത്തും.
പ്രതിയായ പതിനേഴുകാരൻ അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനാണ്. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിന് ആർ.സി ഉടമയായ ജഡ്ജിക്കെതിരെയും മോട്ടോർ വാഹന നിയമപ്രകാരം (Section 199A) പോലീസ് കേസെടുത്തിട്ടുണ്ട്.
എന്നാൽ മകന് ഡ്രൈവിംഗ് അറിയാമെന്നത് തനിക്ക് അറിയില്ലായിരുന്നുവെന്ന മൊഴിയിൽ ജഡ്ജി ഉറച്ചുനിൽക്കുകയാണ്. എന്നാൽ 17കാരൻ മുമ്പ് വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ഇതിനകം ലഭിച്ചിട്ടുണ്ട്.
അപകടസമയത്ത് പ്രതിയായ കൗമാരക്കാരൻ ഓടിച്ചിരുന്ന ആഢംബര കാർ മണിക്കൂറിൽ 104 കിലോമീറ്ററിലധികം വേഗതയിലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന മൊബൈൽ ദൃശ്യങ്ങൾ പ്രതിയുടെ ഫോണിൽ തന്നെയുണ്ടെന്നാണ് സൂചന.
ഇതിനു മുൻപും ഇയാൾ 208 കിലോമീറ്റർ വേഗതയിൽ വണ്ടിയോടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ടെന്ന് മരണപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

