കൊല്ലം പുനലൂരിൽ പേവിഷബാധയെ തുടർന്ന് എട്ടു വയസ്സുകാരി മരിച്ച സംഭവത്തിൽ ചികിത്സ നൽകിയ ആശുപത്രികളുടെ ഭാഗത്തുനിന്ന് വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്ന് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. നിയ ഫൈസൽ എന്ന കുട്ടിയ്ക്ക് നൽകേണ്ട
ഇമ്യൂണോ ഗ്ലോബുലിൻ വാക്സിൻ കൃത്യമായ അളവിൽ തന്നെ നൽകിയിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ചികിത്സയിൽ എന്തെങ്കിലും തരത്തിലുള്ള പിഴവുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് സമഗ്രമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുട്ടിയുടെ അമ്മ ആഭ്യന്തര വകുപ്പ് മന്ത്രിക്ക് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് ഈ അന്വേഷണം പൂർത്തിയാക്കിയത്.
നിലവിൽ പുനലൂർ പൊലീസ് അന്വേഷണം നടത്തിവരുന്ന ഈ കേസിന്റെ തുടർനടപടികൾ അതിവേഗം പൂർത്തിയാക്കണമെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ കർശന ശുപാർശയുണ്ട്. 2025 ഏപ്രിൽ 8-നാണ് കുന്നിക്കോട് വിളക്കുടിയിലെ വീടിന് സമീപത്തുവെച്ച് നിയയ്ക്ക് തെരുവ് നായയുടെ കടിയേറ്റത്.
തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ കുട്ടി, തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

