ആൻഡ്രോയിഡ് ഫോണുകളിലെ പ്രധാനപ്പെട്ട മൂന്ന് ആപ്പുകൾക്ക് പുതിയ ലോഗോകൾ അവതരിപ്പിച്ച് Google.
Google Messages, Phone, Contacts എന്നീ ആപ്പുകൾക്കാണ് പുതിയ ഗ്രേഡിയൻ്റ് ഡിസൈൻ നൽകിക്കൊണ്ട് ലോഗോകൾ പുതുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം കമ്പനിയുടെ ഔദ്യോഗിക ‘G’ ലോഗോയിൽ വരുത്തിയ മാറ്റങ്ങളുടെ തുടർച്ചയായാണ് ഈ പുതിയ ഡിസൈൻ അവതരിപ്പിച്ചിരിക്കുന്നത്.
എഐ (AI) യുഗത്തിലേക്കുള്ള ചുവടുമാറ്റത്തിന്റെ ഭാഗമായിട്ടാണ് ഈ ഡിസൈൻ മാറ്റമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ ജിമെയിൽ, ഡ്രൈവ്, ഡോക്സ്, കലണ്ടർ തുടങ്ങിയ വർക്ക്സ്പേസ് ആപ്പുകളിലും സമാനമായ ഡിസൈൻ നടപ്പിലാക്കിയിരുന്നു.
ഇതിനുപിന്നാലെയാണ് ആൻഡ്രോയിഡിലെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകളിലേക്കും ഈ മാറ്റം വ്യാപിപ്പിച്ചിരിക്കുന്നത്. ഹോം സ്ക്രീനിൽ ആപ്പുകൾ കൂടുതൽ വ്യക്തതയോടെ കാണുന്നതിനാണ് പുതിയ ഡിസൈൻ ലോഗോകൾ രൂപകൽപ്പന ചെയ്തിട്ടുള്ളതെന്ന് കമ്പനി അറിയിച്ചു.
കൃത്യമായ അതിരുകളോടുകൂടിയ ഗ്രേഡിയന്റുകളും നിറങ്ങളിലുമുള്ള സൂക്ഷ്മമായ മാറ്റങ്ങളും പുതിയ ലോഗോകളുടെ പ്രത്യേകതയാണ്. ആപ്പുകളുടെ രൂപഭാവത്തിൽ മാത്രമാണ് മാറ്റം വരുത്തിയിട്ടുള്ളത്.
ആപ്പുകളുടെ പ്രവർത്തനരീതികളിലോ ഫീച്ചറുകളിലോ യാതൊരുവിധ മാറ്റങ്ങളും ഉണ്ടാകില്ലെന്നും കമ്പനി വ്യക്തമാക്കി. പുതിയ ലോഗോകളുടെ വിതരണം ആൻഡ്രോയിഡ് ഫോണുകളിൽ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
വരുന്ന ദിവസങ്ങളിൽ കൂടുതൽ ഉപയോക്താക്കളുടെ ഫോണുകളിലേക്ക് ഈ മാറ്റം എത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

