സാമൂഹിക മാധ്യമങ്ങളിലും സാങ്കേതിക ലോകത്തും ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് സാംസങ്ങിന്റെ വൺ യുഐ (One UI). നിരവധി ഫീച്ചറുകളും ആപ്പുകളും നിറഞ്ഞതാണ് ഈ യൂസർ ഇന്റർഫേസ് എങ്കിലും, ഇതിന്റെ ഡീഫോൾട്ട് സെറ്റപ്പുകൾ പലപ്പോഴും ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്.
പല ഫീച്ചറുകളും ഉപയോക്താക്കൾ ഉപയോഗിക്കാറില്ല എന്നതാണ് സത്യം. എന്നാൽ ചില രഹസ്യ ക്രമീകരണങ്ങൾ മാറ്റുന്നതിലൂടെ സാംസങ് ഫോണുകളുടെ പ്രകടനം പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും.
അതിനായി ശ്രദ്ധിക്കേണ്ട ചില പ്രധാന ടിപ്പുകൾ താഴെ നൽകുന്നു.
പാനലുകൾ ഒരുമിച്ചു ചേർക്കാം
ആപ്പിളിന്റെ മാതൃകപിന്തുടർന്ന് സാംസങ് ഇപ്പോൾ നോട്ടിഫിക്കേഷൻ ബാറും ക്വിക്ക് ടോഗിൾ മെനുവും വേർതിരിച്ചിട്ടുണ്ട്. എന്നാൽ പഴയതുപോലെ എവിടെ നിന്ന് സ്വൈപ്പ് ചെയ്താലും ഇവയെല്ലാം ലഭ്യമാക്കാൻ സാംസങ് അവസരം നൽകുന്നുണ്ട്.
ക്വിക്ക് സെറ്റിങ്സ് മെനുവിൽ പോയി പാനൽ സെറ്റിങ്സ് എടുത്താൽ ഇതിനുള്ള പരിഹാരം കാണാം. ‘ടുഗെദർ’ (Together) തിരഞ്ഞെടുക്കുന്നതിലൂടെ ഒറ്റ സ്വൈപ്പിൽ തന്നെ തെളിച്ചം നിയന്ത്രിക്കാനും മറ്റ് ഷോർട്ട്കട്ടുകൾ ഉപയോഗിക്കാനും സാധിക്കും.
ലൈവ് നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കാം
ആവശ്യമില്ലാത്ത നോട്ടിഫിക്കേഷനുകൾ ഫോൺ ഉപയോഗം തടസ്സപ്പെടുത്താറുണ്ട്. പുതിയ നൗ ബാറിൽ (Now Bar) ഇത് വലിയ അസ്വസ്ഥത ഉണ്ടാക്കാം.
ഇതിനായി Settings > Lock screen and AOD > Now bar എന്ന ക്രമീകരണത്തിൽ പ്രവേശിക്കുക. ലൈവ് നോട്ടിഫിക്കേഷൻ സെക്ഷനിൽ ആവശ്യമില്ലാത്ത ആപ്പുകളുടെ അലേർട്ടുകൾ ഓഫ് ചെയ്തു വെക്കുന്നത് വഴി ഫോൺ ലോക്ക് സ്ക്രീൻ കൂടുതൽ വ്യക്തതയുള്ളതാക്കാം.
സൈഡ് ബട്ടൺ ക്രമീകരണം മാറ്റാം
ലോങ്ങ് പ്രസ്സ് ചെയ്യുമ്പോൾ വോയ്സ് അസിസ്റ്റന്റ് വരുന്നതിന് പകരം ഫോൺ ഓഫാക്കാനുള്ള മെനു വരുന്നതാണ് പലർക്കും സൗകര്യം. ഇതിനായി Settings > Advanced features > Side button എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
പ്രസ്സ് ആൻഡ് ഹോൾഡ് സെക്ഷനിൽ പവർ ഓഫ് മെനു (Power off menu) തിരഞ്ഞെടുക്കുന്നതിലൂടെ പെട്ടെന്ന് തന്നെ ഫോൺ റീസ്റ്റാർട്ട് ചെയ്യാനോ സ്വിച്ച് ഓഫ് ചെയ്യാനോ ഉള്ള സൗകര്യം ലഭിക്കും. സ്ക്രീൻ റെക്കോർഡിംഗിലെ സ്റ്റാറ്റസ് ബാറുകൾ ഒഴിവാക്കാം
സ്ക്രീൻഷോട്ടുകളിലോ റെക്കോർഡിംഗുകളിലോ ക്ലോക്കും സിഗ്നൽ ബാറുകളും വരുന്നത് തടയാൻ സാംസങ് പ്രത്യേക സംവിധാനം നൽകുന്നുണ്ട്.
Settings > Advanced features > Screenshots and screen recordings എന്ന ഭാഗത്ത് പോയി സ്റ്റാറ്റസ്, നാവഗേഷൻ ബാറുകൾ ഹൈഡ് ചെയ്യാനുള്ള ഓപ്ഷൻ എനേബിൾ ചെയ്യാം. ഡ്യുവൽ മെസഞ്ചർ ഉപയോഗം
രണ്ട് സിം കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ഒരേ ആപ്പിൽ രണ്ട് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ സാംസങ്ങിന്റെ ഡ്യുവൽ മെസഞ്ചർ (Dual Messenger) സഹായിക്കും.
Settings > Advanced features > Dual Messenger എന്ന വിഭാഗത്തിൽ പോയി വാട്സാപ്പ് പോലുള്ള ആപ്പുകൾ ഡ്യൂപ്ലിക്കേറ്റ് ചെയ്യാവുന്നതാണ്. ഫോൺ ഓട്ടോമാറ്റിക്കായി റീസ്റ്റാർട്ട് ചെയ്യുക
ഫോണിന്റെ വേഗത നിലനിർത്താൻ ഏറ്റവും മികച്ച വഴികളിലൊന്ന് കൃത്യസമയത്തുള്ള റീബൂട്ടാണ്.
ഇതിനായി Settings > Device care > Auto optimization എന്ന ഭാഗത്ത് പോയി ഓട്ടോ റീസ്റ്റാർട്ട് (Auto restart) ഓൺ ചെയ്യാം. ഫോൺ ഉപയോഗത്തിലില്ലാത്ത സമയത്തും, സ്ക്രീൻ ഓഫ് ആയിരിക്കുമ്പോഴും, ബാറ്ററി ലെവൽ 30 ശതമാനത്തിന് മുകളിലായിരിക്കുമ്പോഴും മാത്രമാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

