ഗുരുവായൂർ ദേവസ്വത്തിന്റെ പ്രധാന വേദികളായ മേൽപുത്തൂർ ഓഡിറ്റോറിയത്തിലും ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള വാടക കുത്തനെ കൂട്ടി. നിലവിൽ ഈടാക്കിയിരുന്ന 5,900 രൂപ എന്നത് ഇരട്ടിയാക്കി 11,800 രൂപയായാണ് വർദ്ധിപ്പിച്ചത്.
2027 ജനുവരി ഒന്നാം തീയതി നടക്കുന്ന പരിപാടികൾക്കായി ഇന്ന് ആരംഭിക്കുന്ന ബുക്കിങ് മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന ദേവസ്വം ഭരണസമിതി യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമെടുത്തത്.
വാടക വർദ്ധിപ്പിച്ചതിന് പുറമെ, കലാപരിപാടികൾക്കായി അനുവദിച്ചിരുന്ന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതുവരെ ഒന്നര മണിക്കൂർ അനുവദിച്ചിരുന്ന സമയം ഇനി മുതൽ ഒരു മണിക്കൂറായി കുറച്ചു.
ഓഡിറ്റോറിയം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും മാറ്റങ്ങളുണ്ട്. കൃത്യം രണ്ടുമാസം മുൻപ് തന്നെ ഇതിനായി ബുക്ക് ചെയ്യേണ്ടതുണ്ട്.
ഇന്നത്തെ തീയതിയിൽ 2027 ജനുവരി 1, 2 തീയതികളിലെ ബുക്കിങ് നടപടികളാണ് പുരോഗമിക്കുന്നത്. ഓഡിറ്റോറിയം സ്ലോട്ട് ലഭിക്കുന്നതിനായി അപേക്ഷകർ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണമെന്നാണ് നിലവിലുള്ള വ്യവസ്ഥ.
ഒരേ സ്ലോട്ടിലേക്ക് ഒന്നിലധികം അപേക്ഷകർ വരുന്ന പക്ഷം നറുക്കെടുപ്പിലൂടെയാണ് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. എന്നാൽ, ഈ നടപടികൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റണമെന്നത് കലാകാരന്മാരുടെയും പൊതുജനങ്ങളുടെയും ഏറെക്കാലമായുള്ള ആവശ്യമാണ്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുപോലും നിരവധി പേരാണ് ഗുരുവായൂരിൽ കലാസേവനത്തിനായി എത്തിച്ചേരുന്നത്. ഇതിൽ ഭൂരിഭാഗവും നൃത്തസംഘങ്ങളാണെന്നത് ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

